ഫോട്ടോ: ട്വിറ്റർ 
Sports

ഉജ്ജ്വലം ഇന്ത്യ; സ്‌പെയിനിനെ തകര്‍ത്ത് ഹോക്കിയില്‍ തിരിച്ചുവരവ്; ക്വാര്‍ട്ടര്‍ പ്രതീക്ഷ

ഉജ്ജ്വലം ഇന്ത്യ; സ്‌പെയിനിനെ തകര്‍ത്ത് ഹോക്കിയില്‍ തിരിച്ചുവരവ്; ക്വാര്‍ട്ടര്‍ പ്രതീക്ഷ

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിംപിക്‌സ് പുരുഷ വിഭാഗം ഹോക്കിയില്‍ ഉജ്ജ്വല വിജയവുമായി ഇന്ത്യ. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയയോട് തകര്‍ന്നടിഞ്ഞ ഇടത്തു നിന്ന് ഇന്ന് സ്‌പെയിനിനെതിരെ ഇന്ത്യ നിര്‍ണായക വിജയം പിടിച്ചെടുത്തു. മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ജയത്തോടെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ സജീവമാക്കാന്‍ ഇന്ത്യക്ക് സാധിച്ചു. 

രുപീന്ദര്‍ പാല്‍ സിങ് നേടിയ ഇരട്ട ഗോള്‍ ബലത്തിലാണ് ഇന്ത്യന്‍ മുന്നേറ്റം. ഒന്നാം ക്വാര്‍ട്ടറില്‍ തന്നെ ഇന്ത്യ രണ്ട് ഗോളുകള്‍ നേടി മത്സരത്തില്‍ പിടിമുറുക്കിയതോടെ സ്പാനിഷ് സംഘത്തിന്റെ ആത്മവിശ്വാസം ചോര്‍ന്നു. 

ക്ലോസ് റെയ്ഞ്ച് ഷോട്ടിലൂടെ സിമ്രന്‍ജീത് സിങാണ് ഇന്ത്യക്ക് ലീഡൊരുക്കിയത്. തൊട്ടുപിന്നാലെ ലഭിച്ച പെനാല്‍റ്റി ഗോളാക്കി രുപീന്ദര്‍ തന്റെ ആദ്യ ഗോളും ഇന്ത്യയുടെ രണ്ടാം ഗോളും ഉറപ്പിച്ചു. 

അവസാന ക്വാര്‍ട്ടറിലാണ് ഇന്ത്യ വിജയം ഉറപ്പാക്കിയ മൂന്നാം ഗോള്‍ നേടിയത്. ഇത്തവണയും രുപീന്ദര്‍ പാല്‍ സിങാണ് ഗോള്‍ സ്‌കോറര്‍. ആദ്യ കളിയിലെന്ന പോലെ ഇത്തവണയും മലയാളി താരം ശ്രീജേഷിന്റെ പ്രകടനം നിര്‍ണായകമായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

കുട്ടികളെ കാണാതായപ്പോള്‍ 'തമാശകളി'; ആരാധകനെ മര്യാദ പഠിപ്പിച്ച് ടൊവിനോ; കണക്കിന് കൊടുത്ത് രഞ്ജിനിയും

അഞ്ച് ദിവസം ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'അന്ന് എന്നെ വിഡിയോ എടുക്കാൻ നീ വിളിച്ചില്ലായിരുന്നെങ്കിൽ...'; കൂട്ടുകാരനെക്കുറിച്ച് വൈകാരിക കുറിപ്പുമായി 'വാഴ 2' താരം അലൻ

ഭക്ഷണം നല്‍കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ചു, നാലുവയസുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി; 65കാരന്‍ അറസ്റ്റില്‍

SCROLL FOR NEXT