ഇന്ത്യ -വെയില്‍സ് മത്സരത്തില്‍ നിന്ന്‌ X/@DDNewslive
Sports

ഹോക്കി ലോകകപ്പില്‍ ഇന്ത്യക്ക് വിജയത്തുടക്കം; ഡബിളടിച്ച് ഹര്‍മന്‍പ്രീത്, വെയില്‍സിനെ വീഴ്ത്തിയത് ഒന്നിനെതിരെ മൂന്നു ഗോളിന്

ജയത്തോടെ പൂള്‍ ഡിയില്‍ ഇന്ത്യ മുന്നിലെത്തി, തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് അടുത്ത മത്സരം

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

ആംസ്റ്റെല്‍വീന്‍: പുരുഷ ഹോക്കി ലോകകപ്പില്‍ ഇന്ത്യയ്ക്ക് ഗംഭീര തുടക്കം. സ്വാതന്ത്യ ദിനത്തില്‍ നടന്ന തങ്ങളുടെ ആദ്യ മത്സരത്തില്‍ വെയില്‍സിനെ 3-1 എന്ന സ്‌കോറിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് സിങ്ങിന്റെ ഇരട്ട ഗോളുകളും സഞ്ജയുടെ തകര്‍പ്പന്‍ പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ ജയം സമ്മാനിച്ചത്. ജയത്തോടെ പൂള്‍ ഡിയില്‍ ഇന്ത്യ മുന്നിലെത്തി. തിങ്കളാഴ്ച ഇംഗ്ലണ്ടിനെതിരെയാണ് അടുത്ത മത്സരം. ഓഗസ്റ്റ് 19ന് പാകിസ്ഥാനെ നേരിടും.

നെതര്‍ലാന്‍ഡ്സിലെ വാഗനര്‍ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ തുടക്കം മുതല്‍ തന്നെ ഇന്ത്യ വ്യക്തമായ ആധിപത്യം പുലര്‍ത്തി. എട്ടാം മിനിറ്റില്‍ ലഭിച്ച പെനാല്‍റ്റി കോര്‍ണര്‍ ഗോളാക്കി മാറ്റി സഞ്ജയാണ് ഇന്ത്യയുടെ അക്കൗണ്ട് തുറന്നത്. രണ്ട് മിനിറ്റിനുള്ളില്‍, അതായത് പത്താം മിനിറ്റില്‍, ഇന്ത്യയുടെ പെനാല്‍റ്റി കോര്‍ണര്‍ സ്‌പെഷ്യലിസ്റ്റ് ഹര്‍മന്‍പ്രീത് സിങ് വീണ്ടും വെയില്‍സ് വല ചലിപ്പിച്ചതോടെ ലീഡ് 2-0 ആയി ഉയര്‍ന്നു.

43-ാം മിനിറ്റില്‍ ഹര്‍മന്‍പ്രീത് തന്റെ രണ്ടാമത്തെ ഗോളും ഇന്ത്യയുടെ മൂന്നാം ഗോളും നേടിയതോടെ ഇന്ത്യ ജയം ഉറപ്പിച്ചു. എന്നാല്‍ അവസാന ക്വാര്‍ട്ടറില്‍ സാം വെല്‍ഷിലൂടെ ഒരു ഗോള്‍ മടക്കി വെയില്‍സ് തോല്‍വിഭാരം കുറച്ചു. വിഡിയോ റിവ്യൂവിന് ശേഷമാണ് വെയില്‍സിന്റെ ഈ ഗോള്‍ അനുവദിച്ചത്. ഇന്ത്യന്‍ പ്രതിരോധം ഭേദിക്കാന്‍ വെയില്‍സ് പലതവണ ശ്രമിച്ചെങ്കിലും ഗോള്‍കീപ്പര്‍മാരായ സൂരജ് കര്‍ക്കരയും മോഹിതും മികച്ച പ്രകടനത്തിലൂടെ അവരെ തടഞ്ഞു.

India beat Wales 3-1 thanks to Harmanpreet double in World Cup opener

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇന്ത്യയും പാകിസ്ഥാനും ഓസ്‌ട്രേലിയയും ഒരേ ഗ്രൂപ്പില്‍, ജീവന്മരണ പോരാട്ടം; 2027 ലോകകപ്പ് ഫിക്‌സ്ചര്‍ പ്രഖ്യാപിച്ചു

അവധി ആഘോഷിക്കാനെത്തി; റായ്ഗഡ് ബീച്ചില്‍ എട്ടു വിദ്യാര്‍ഥികള്‍ മുങ്ങി മരിച്ചു

ജനാധിപത്യ പോരാളികള്‍ക്ക് 51,000 രൂപ പ്രതിമാസ പെന്‍ഷന്‍ നല്‍കും; രാജ്യത്ത് ബിജെപി അടിയന്തരാവസ്ഥ: അഖിലേഷ് യാദവ്

യുഡിഎഫില്‍ ചര്‍ച്ചയില്ല, സതീശനെതിരെ അടൂര്‍ പ്രകാശ്; യൂണിവേഴ്‌സിറ്റി കോളജില്‍ തൂഫാന്‍ റെയ്ഡ് നടത്തണം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'മുനീര്‍ മന്ത്രിസഭയില്‍ ഉണ്ടാവേണ്ടയാള്‍, നിയമനങ്ങള്‍ യുഡിഎഫിന്റെ ഏകകണ്ഠമായ തീരുമാനം'; അടൂര്‍ പ്രകാശിനെ തള്ളി മന്ത്രി മുരളീധരന്‍