ഫോട്ടോ: പിടിഐ 
Sports

അഞ്ചാം ദിനത്തിന് ആറാം സ്വര്‍ണത്തോടെ തുടക്കം; ഷൂട്ടിങില്‍ വീണ്ടും ഇന്ത്യക്ക് സുവര്‍ണ നേട്ടം, വുഷുവില്‍ വെള്ളി

പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് സുവര്‍ണ നേട്ടം. സരബ്‌ജോത് സിങ്, ശിവ നര്‍വാല്‍, അര്‍ജുന്‍ സിങ് ചീമ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

ഹാങ്ചൗ: ഏഷ്യന്‍ ഗെയിംസിന്റെ അഞ്ചാം ദിനത്തില്‍ ഇന്ത്യക്ക് സ്വര്‍ണം, വെള്ളി തിളക്കം. അഞ്ചാം ദിനത്തില്‍ ഷൂട്ടര്‍മാരാണ് ഇന്ത്യക്ക് ആറാം സ്വര്‍ണം നേട്ടം സമ്മാനിച്ചത്. വുഷുവിലാണ് വെള്ളി. 

പുരുഷന്‍മാരുടെ പത്ത് മീറ്റര്‍ എയര്‍ പിസ്റ്റളിലാണ് സുവര്‍ണ നേട്ടം. സരബ്‌ജോത് സിങ്, ശിവ നര്‍വാല്‍, അര്‍ജുന്‍ സിങ് ചീമ എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം നേടിയത്. 

1734 പോയിന്റുകള്‍ ഫൈനലില്‍ വെടിവച്ചിട്ടാണ് സംഘത്തിന്റെ അഭിമാന നേട്ടം. വ്യക്തിഗത വിഭാഗത്തില്‍ സരബ്‌ജോതും അര്‍ജുനും ഫൈനലിലേക്ക് മുന്നേറി. 

വനിതകളുടെ 60 കിലോ വുഷുവില്‍ ഇന്ത്യയുടെ നരോം റോഷിബിന ദേവിയാണ് വെള്ളി സ്വന്തമാക്കിയത്. ഫൈനല്‍ പോരില്‍ റോഷിബിന ചൈനയുടെ വു സിയോവെയോടു പരാജയപ്പെട്ടു. 0-2നു താരം ഫൈനലില്‍ തോല്‍വി വഴങ്ങി.

ഗെയിംസില്‍ ഇന്ത്യയുടെ ആറാം സ്വര്‍ണമാണിത്. വെള്ളി നേട്ടം എട്ടിലുമെത്തി. 
ആറ് സ്വര്‍ണം, എട്ട് വെള്ളി, പത്ത് വെങ്കലവുമായി ഇന്ത്യയുടെ ആകെ മെഡല്‍ നേട്ടം 24 ആയി. പട്ടികയില്‍ ഇന്ത്യ ഏഴില്‍ നിന്നു അഞ്ചിലേക്കും കയറി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT