ദ്രാവിഡും വിജേതയും/ ട്വിറ്റർ 
Sports

വിജേതയ്‌ക്കൊപ്പം മകന്‍ സമിതിന്റെ കളി നേരില്‍ കണ്ട് രാഹുല്‍ ദ്രാവിഡ്; ചിത്രങ്ങള്‍ വൈറല്‍

കൂച്ച് ബെഹാര്‍ ട്രോഫി പോരാട്ടത്തില്‍ കര്‍ണാടകയ്ക്കായാണ് മകന്‍ സമിത് ദ്രാവിഡ് കളിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: ലോകകപ്പിനു ശേഷം ഇന്ത്യന്‍ പരിശീലക സ്ഥാനത്ത് തുടരാന്‍ ബിസിസിഐ ആവശ്യപ്പെട്ടപ്പോള്‍ സന്നദ്ധത അറിയിച്ച രാഹുല്‍ ദ്രാവിഡ് നിലവില്‍ കുടുംബത്തോടൊപ്പം സമയം ചെലവിടുകയാണ്. ഓസ്‌ട്രേലിയക്കെതിരായ ടി20യില്‍ വിവിഎസ് ലക്ഷ്മണ്‍ ആണ്‍ ടീം ഇന്ത്യയെ പരിശീലിപ്പിക്കുന്നത്. അതിനിടെ മകന്റെ ക്രിക്കറ്റ് പോരാട്ടം നേരിട്ട് കാണാന്‍ എത്തിയ ദ്രാവിഡിന്റേയും ഭാര്യ വിജേതയുടേയും ചിത്രങ്ങളാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 

കൂച്ച് ബെഹാര്‍ ട്രോഫി പോരാട്ടത്തില്‍ കര്‍ണാടകയ്ക്കായാണ് മകന്‍ സമിത് ദ്രാവിഡ് കളിക്കുന്നത്. അണ്ടര്‍ 16 പോരാട്ടത്തില്‍ ഓള്‍റൗണ്ടറായ സമിതിന്റെ കളി നേരിട്ട് കാണാനായാണ് ഇരുവരും സ്‌റ്റേഡിയത്തില്‍ എത്തിയത്. ഉത്തരാഖണ്ഡിനെതിരായ പോരാട്ടമാണ് ഇരുവരും കണ്ടത്. 

മത്സരത്തില്‍ അഞ്ചോവര്‍ പന്തെറിഞ്ഞ സമിത് രണ്ട് മെയ്ഡനടക്കം 11 റണ്‍സ് മാത്രമാണ് വിട്ടുകൊടുത്തത്. നേരത്തെ സമിത് ഹിമാചല്‍ പ്രദേശിനെതിരായ പോരാട്ടത്തില്‍ 84 പന്തില്‍ 55 റണ്‍സെടുത്തു തിളങ്ങിയിരുന്നു. ഡല്‍ഹിക്കെതിരായ പോരാട്ടത്തില്‍ 155 പന്തില്‍ 51 റണ്‍സുടെത്തും താരം മികവ് പുലര്‍ത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

'മരിക്കുമ്പോൾ ചുവന്ന പതാകയാണോ ത്രിവർണ്ണ പതാകയാണോ പുതക്കേണ്ടതെന്ന് ആലോചിക്കുന്നത് നല്ലത്'

'അല്ലറ ചില്ലറ നേതാവല്ല'; കണ്ണൂരിൽ കെ സുധാകരൻ അനുകൂലികളുടെ പന്തം കൊളുത്തി പ്രകടനം

സ്‌കൂട്ടര്‍ പോസ്റ്റിലിടിച്ച് കാനയിലേക്ക് മറിഞ്ഞു; മൂന്ന് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മരിച്ചു

SCROLL FOR NEXT