സിഡ്‌നി: ഓസ്‌ട്രേലിയക്കെതിരായ അവസാന ഏകദിനത്തില്‍ രണ്ട് വിക്കറ്റ് ജയം നേടി ഇന്ത്യന്‍ വനിതകള്‍. ഓസ്‌ട്രേലിയ മുന്‍പില്‍ വെച്ച 265 റണ്‍സ് മൂന്ന് പന്തുകള്‍ ശേഷിക്കെ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.
മൂന്ന് ഏകദിനങ്ങളുടെ പരമ്പര 2-1ന് ഓസ്‌ട്രേലിയ സ്വന്തമാക്കി. അര്‍ധ ശതകം നേടിയ ഷഫലി വര്‍മ, 64 റണ്‍സ് നേടിയ യാസ്തിക ഭാട്ടിയ എന്നിവരുടെ ഇന്നിങ്‌സ് ആണ് ഇന്ത്യയെ വൈറ്റ് വാഷ് ഒഴിവാക്കാന്‍ തുണച്ചത്. 26 ജയങ്ങള്‍ നേടിയ ഓസ്‌ട്രേലിയയുടെ വിജയ കുതിപ്പും ഇന്ത്യ ഇവിടെ അവസാനിപ്പിച്ചു.
ഷഫലി വര്‍മ 91 പന്തില്‍ നിന്ന് 56 റണ്‍സും യസ്തിക ഭാട്ടിയ 69 പന്തില്‍ നിന്ന് 64 റണ്‍സും നേടി. ഇന്ത്യന്‍ ലോവര്‍ ഓര്‍ഡറില്‍ ദീപ്തി ശര്‍മയും സ്‌നേഹ റാണയും കൂടി ചെറുത്ത് നിന്നതോടെയാണ് ഇന്ത്യക്ക് ജയം പിടിക്കാനായത്.
ടോസ് നേടി ബാറ്റിങ്ങിന് ഇറങ്ങിയ ഓസ്‌ട്രേലിയ ഒരു ഘട്ടത്തില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 87 റണ്‍സ് എന്ന നിലയിലേക്ക് വീണിരുന്നു. എന്നാല്‍ ആഷ്‌ലേ ഗാര്‍ഡ്‌നര്‍ 67 റണ്‍സും തഹില മഗ്രാത്ത് 47 റണ്‍സും നേടി കൂട്ടുകെട്ട് ഉയര്‍ത്തി ആതിഥേയരെ കരകയറ്റി. ഓസ്‌ട്രേലിയക്കെതിരെ രണ്ട് വിക്കറ്റ് വീഴ്ത്തി ഇന്ത്യയുടെ ജുലന്‍ ഗോസ്വാമി 600 കരിയര്‍ വിക്കറ്റ് എന്ന നേട്ടത്തിലെത്തിയിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates