ബുംറയുടെ വിക്കറ്റാഘോഷം പിടിഐ
Sports

രണ്ടാം ദിനം നിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമില്ലാതെ 28; കളി ഇന്ത്യയുടെ വരുതിയില്‍

15 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 13 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്രീസില്‍

സമകാലിക മലയാളം ഡെസ്ക്

വിശാഖപട്ടണം: ഇംഗ്ലണ്ടിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് തുടങ്ങി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയില്‍. 15 റണ്‍സുമായി യശസ്വി ജയ്‌സ്വാളും 13 റണ്‍സുമായി ക്യാപ്റ്റന്‍ രോഹിത് ശര്‍മയും ക്രീസില്‍.

ഇന്ത്യ ഒന്നാം ഇന്നിങ്‌സില്‍ 396 റണ്‍സില്‍ പുറത്തായി. ഇംഗ്ലണ്ടിന്റെ ഒന്നാം ഇന്നിങ്‌സ് 253 റണ്‍സില്‍ അവസാനിപ്പിച്ചാണ് ഇന്ത്യ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയത്. 143 റണ്‍സ് ലീഡ് സ്വന്തമാക്കിയ ഇന്ത്യക്ക് നിലവില്‍ 171 റണ്‍സ് ലീഡ്.

ഇന്ത്യക്കായി ജസ്പ്രിത് ബുംറ ആറ് വിക്കറ്റുകള്‍ വീഴ്ത്തി. കുല്‍ദീപ് യാദവ് മൂന്ന് വിക്കറ്റുകള്‍ സ്വന്തമാക്കി. അക്ഷര്‍ പട്ടേല്‍ ഒരു വിക്കറ്റെടുത്തു.

വിക്കറ്റ് നഷ്ടമില്ലാതെ 59 റണ്‍സ് വരെയെത്തിയ ഇംഗ്ലണ്ടിന്റെ ബെന്‍ ഡുക്കറ്റിനെ പുറത്താക്കി കുല്‍ദീപ് യാദവാണ് ഇന്ത്യക്ക് ബ്രേക്ക് ത്രൂ നല്‍കിയത്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീണതോടെ ഇംഗ്ലണ്ട് സമ്മര്‍ദ്ദത്തിലായി.

ഡുക്കറ്റ് 21 റണ്‍സുമായി മടങ്ങി. ഒരറ്റത്ത് സഹ ഓപ്പണര്‍ സാക് ക്രൗളി അര്‍ധ സെഞ്ച്വറിയുമായി മുന്നോട്ടു പോയി. ഒലി പോപ്പ് എത്തിയതോടെ ഇംഗ്ലണ്ട് വീണ്ടും ട്രാക്കില്‍.

സ്‌കോര്‍ 114ല്‍ നില്‍ക്കെ അതുവരെ ചെറുത്തു നിന്ന സാക് ക്രൗളി മടങ്ങി. താരം 76 റണ്‍സെടുത്തു. രണ്ടാം വിക്കറ്റ് 114ലും മൂന്നാം വിക്കറ്റ് 123 റണ്‍സിലും നാലാം വിക്കറ്റ് 136 റണ്‍സിലും ഇംഗ്ലണ്ടിനു നഷ്ടമായി.

ഒലി പോപ്പ് 23 റണ്‍സുമായി നില്‍ക്കെ ബുംറ ക്ലീന്‍ ബൗള്‍ഡാക്കി. പിന്നാലെ ജോ റൂട്ടിനേയും മടക്കി ബുംറ ഇംഗ്ലണ്ടിനു ഇരട്ട പ്രഹരം നല്‍കി. റൂട്ട് വെറും അഞ്ച് റണ്‍സില്‍ പുറത്ത്.

മികച്ച രീതിയില്‍ തുടങ്ങിയ ജോണി ബെയര്‍സ്റ്റോയേയും ബുംറ പുറത്താക്കി ഇംഗ്ലണ്ടിനെ പ്രഹരിച്ചു. താരം 25 റണ്‍സെടുത്തു.

പിന്നീട് ബെന്‍ സ്റ്റോക്‌സിന്റെ പ്രകടനം ഇംഗ്ലണ്ടിനു നിര്‍ണായകമായി. താരം 47 റണ്‍സെടുത്തു. വാലറ്റത്ത് 21 റണ്‍സെടുത്ത ടോം ഹാര്‍ട്‌ലിയും അല്‍പ്പം പിടിച്ചു നിന്നു.

നേരത്തെ യശസ്വി ജയ്സ്വാളിന്റെ കന്നി ഇരട്ട ശതകമാണ് (209) ഇന്ത്യക്ക് കരുത്തായത്. 19 ഫോറും ഏഴ് സിക്സും സഹിതമായിരുന്നു താരത്തിന്റെ കിടയറ്റ ഇന്നിങ്സ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

'ബി നിലവറ പല തവണ തുറന്നിട്ടുണ്ട്, പായസപ്പാത്രത്തില്‍ സ്വര്‍ണം കൊണ്ടുപോയെന്നു വിഎസ് പറഞ്ഞതില്‍ കാര്യമുണ്ട്'

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

SCROLL FOR NEXT