Micheal Clarke 
Sports

അടുത്ത സേവാഗിനെ ഇന്ത്യ കണ്ടെത്തി; യുവതാരത്തെ പ്രകീര്‍ത്തിച്ച് ഓസീസ് മുന്‍ നായകന്‍

ഇപ്പോഴുള്ള രീതിയില്‍ കളിക്കുന്നത് തുടര്‍ന്നാല്‍ ജയ്‌സ്വാള്‍ ടീമിന് മുതല്‍ക്കൂട്ടായ ഓപ്പണറായി മാറും

സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഇംഗ്ലണ്ടിനെതിരായ പരമ്പരയിലൂടെ പുതിയ വീരേന്ദര്‍ സേവാഗിനെ ഇന്ത്യ കണ്ടെത്തിയെന്ന് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന്‍ മൈക്കല്‍ ക്ലാര്‍ക്ക്. ഇന്ത്യയുടെ യുവ ഓപ്പണര്‍ യശസ്വി ജയ്‌സ്വാളിനെയാണ് ക്ലാര്‍ക്ക് പുതിയ സേവാഗെന്ന് വിശേഷിപ്പിച്ചത്. ജയ്‌സ്വാള്‍ ഒരു സൂപ്പര്‍ സ്റ്റാര്‍ ആണെന്നും ക്ലാര്‍ക്ക് അഭിപ്രായപ്പെട്ടു.

ഇപ്പോഴുള്ള രീതിയില്‍ കളിക്കുന്നത് തുടര്‍ന്നാല്‍ ജയ്‌സ്വാള്‍ ടീമിന് മുതല്‍ക്കൂട്ടായ ഓപ്പണറായി മാറും. ജയ്‌സ്വാള്‍ കളിക്കുന്ന രീതി മികച്ചതാണ്. പ്ലാന്‍ അനുസരിച്ച കരിയര്‍ മുന്നോട്ടു പോയാല്‍, വീരേന്ദര്‍ സേവാഗിനെപ്പോലൊരു സൂപ്പര്‍ സ്റ്റാറായി ജയ്‌സ്വാള്‍ മാറും. ക്ലാര്‍ക്ക് പറഞ്ഞു.

അപകടകാരിയും, ആക്രമണോത്സുകതയുമുള്ള ബാറ്ററാണ് ജയ്‌സ്വാള്‍. 'എത്ര അത്ഭുതകരമായ കളിക്കാരന്‍' എന്ന് അതിശയിപ്പിക്കുന്ന തരത്തിലുള്ള പ്രകടനമാണ് ഓവലില്‍ രണ്ടാം ഇന്നിങ്‌സില്‍ ജയ്‌സ്വാള്‍ പുറത്തെടുത്തത്. സേവാഗും മികച്ച രീതിയില്‍ കളിക്കുമ്പോള്‍ ഒരാള്‍ക്കും തടയാന്‍ കഴിയില്ലായിരുന്നുവെന്നും ക്ലാര്‍ക്ക് പറഞ്ഞു.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ആകെ 411 റണ്‍സാണ് യശസ്വി ജയ്‌സ്വാള്‍ നേടിയത്. ഇതില്‍ രണ്ട് സെഞ്ച്വറിയും രണ്ട് അര്‍ധ സെഞ്ച്വറികളും നേടിയിരുന്നു.

Former Australian cricket team captain Michael Clarke said that India has found the new Virender Sehwag through the series against England.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എം ആര്‍ രാഘവവാര്യര്‍ക്ക് കേരള ജ്യോതി; കേരള പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

യുഎഇ ക്യാമ്പിങ് നിയമങ്ങൾ : മാലിന്യം വലിച്ചെറിഞ്ഞാൽ, 30,000 മുതൽ10 ലക്ഷം ദിർഹം വരെ പിഴ

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്‌കജ്വര മരണം; ഈ മാസം മരിച്ചത് 12 പേര്‍

കെജരിവാളിന്റെ ശീഷ് മഹല്‍ 2; ചണ്ഡിഗഡിലെ ബംഗ്ലാവിന്റെ ചിത്രവുമായി ബിജെപി; മറുപടിയുമായി ആം ആദ്മി

'ടിഎന്‍ പ്രതാപന്‍ ഒരു രൂപ പോലും തന്നില്ല, സുരേഷ് ഗോപി എംപിയായപ്പോള്‍ ഒരു കോടി തന്നു; എല്‍ഡിഎഫിന് വേണ്ടി പ്രചരണത്തിനിറങ്ങില്ല'

SCROLL FOR NEXT