പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ  ഫയല്‍
Sports

നരേന്ദ്ര മോദി, അമിത് ഷാ, ഷാരൂഖ് ഖാന്‍! ആരാകും ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകന്‍?

ബിസിസിഐക്ക് കിട്ടിയത് 3400 വ്യാജ അപേക്ഷകള്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: രാഹുല്‍ ദ്രാവിഡിന്റെ പകരക്കാരനായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലക സ്ഥാനത്തേക്ക് ബിസിസിഐക്ക് കിട്ടിയത് 3400 വ്യജ അപേക്ഷകള്‍! മെയ് 27നാണ് അപേക്ഷ നല്‍കേണ്ട അവസാന തീയതിയായി ബിസിസിഐ തീരുമാനിച്ചിരുന്നത്. പിന്നാലെയാണ് ഇത്രയും വ്യാജ അപേക്ഷകള്‍ ലഭിച്ചത്. ഗൂഗിള്‍ ഫോം വഴിയാണ് ബിസിസിഐ അപേക്ഷ ക്ഷണിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ബോളിവുഡ് സൂപ്പര്‍ സ്റ്റാറും ഐപിഎല്‍ കിരീട ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉടമയുമായ ഷാരൂഖ് ഖാന്‍ എന്നിവരുടെയൊക്കെ പേരില്‍ അപേക്ഷ വന്നിട്ടുണ്ട്. വീരേന്ദര്‍ സെവാഗ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍, എംഎസ് ധോനി എന്നിവരുടെ പേരിലും വ്യാജ അപേക്ഷകള്‍ ലഭിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

എട്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ടീമിനു ഐപിഎല്‍ കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ച കൊല്‍ക്കത്ത മെന്റര്‍ ഗൗതം ഗംഭീറാണ് പരിശീലക സ്ഥാനത്തേക്ക് ഏറ്റവും അധികം സാധ്യത കല്‍പ്പിക്കപ്പെടുന്നത്. ഓസ്‌ട്രേലിയന്‍ പരിശീലകരായ ജസ്റ്റിന്‍ ലാംഗര്‍, റിക്കി പോണ്ടിങ് അടക്കമുള്ളവരുടെ പേരുകള്‍ ആദ്യം കേട്ടിരുന്നു. എന്നാല്‍ ഇന്ത്യന്‍ ക്രിക്കറ്റിനേയും ആഭ്യന്തര മത്സരങ്ങളേയും കുറിച്ച് നല്ല രീതിയില്‍ അറിയുന്ന ആളെയാണ് കോച്ചാകാനായി പരിഗണിക്കുന്നത് എന്നായിരുന്നു ബിസിസിഐ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21