ഫോട്ടോ: പിടിഐ 
Sports

ഓസീസിനെ തകര്‍ത്ത് ഒന്നാം റാങ്കിനു 'കോണ്‍ക്രീറ്റ്' ഉറപ്പ്;  ഉഗ്ര വീര്യത്തോടെ ഇന്ത്യ ലോകകപ്പിന്

നിലവില്‍ രണ്ട് വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. മാത്രമല്ല ഐസിസി റാങ്കിങിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്താതെ തന്നെ ഇന്ത്യ ലോകകപ്പിനിറങ്ങും

Author : സമകാലിക മലയാളം ഡെസ്ക്

ഇന്‍ഡോര്‍: സ്വന്തം മണ്ണിലെ ലോകകപ്പിനു ഇന്ത്യ ഇറങ്ങുന്നത് ഉഗ്ര വീര്യത്തോടെ. ഓസ്‌ട്രേലിയക്കെതിരായ രണ്ടാം ഏകദിനം വിജയിച്ച് കത്തുന്ന ആത്മവിശ്വാസവും ഒപ്പം ഓള്‍റൗണ്ട് മികവോടെയുള്ള വിജയം നല്‍കുന്ന ആവേശവുമാണ് ഇന്ത്യയ്ക്ക് കരുത്തായി മാറുന്നത്. 

നിലവില്‍ രണ്ട് വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. മാത്രമല്ല ഐസിസി റാങ്കിങിലെ ഒന്നാം സ്ഥാനം നഷ്ടപ്പെടുത്താതെ തന്നെ ഇന്ത്യ ലോകകപ്പിനിറങ്ങും. രണ്ടാം പോരിലെ മിന്നും ജയം ഇന്ത്യയുടെ റാങ്കിങിലെ ഒന്നാം സ്ഥാനം സുരക്ഷിതമാക്കി. 

പരമ്പരയിലെ ആദ്യ മത്സരം വിജയിച്ചതിനു പിന്നാലെയാണ് ഇന്ത്യ ഒന്നാം റാങ്കിലെത്തിയത്. ഇതോടെ ടെസ്റ്റ്, ഏകദിനം, ടി20 ഫോര്‍മാറ്റുകളില്‍ ഇന്ത്യ തന്നെ ഒന്നാം സ്ഥാനത്ത്.

117 റേറ്റിങ് പോയിന്റുകളുമായാണ് ഇന്ത്യ ഒന്നാം റാങ്കിലെത്തിയത്. പാകിസ്ഥാനാണ് രണ്ടാം റാങ്കില്‍. അവര്‍ക്ക് 115 പോയിന്റുകള്‍. ഓസ്‌ട്രേലിയ 110 പോയിന്റുകളുമായി മൂന്നാം റാങ്കില്‍.

പുരുഷ ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് രണ്ടാം തവണയാണ് ഒരു ടീം മൂന്ന് ഫോര്‍മാറ്റിലും ഒരേ സമയം നമ്പര്‍ വണ്‍ ആകുന്നത്. 2012 ഓഗസ്റ്റില്‍ ദക്ഷിണാഫ്രിക്കയാണ് ചരിത്രത്തില്‍ ആദ്യമായി ഇത്തരമൊരു നേട്ടം സ്വന്തമാക്കിയത്. അതിനു ശേഷം ഇപ്പോഴാണ് ഇന്ത്യ നേട്ടം ആവര്‍ത്തിച്ചത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍