ഫോട്ടോ: ട്വിറ്റർ 
Sports

ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ; ഫൈനലില്‍ കടന്ന് കമല്‍പ്രീത് കൗര്‍

ഗ്രൂപ്പ് ബിയില്‍ 64.00 മീറ്റര്‍ കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഡിസ്‌കസ് ത്രോയില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ. യോഗ്യതാ റൗണ്ടിലെ മികച്ച പ്രകടനത്തോടെ ഇന്ത്യയുടെ കമല്‍പ്രീത് കൗര്‍ ഫൈനലില്‍ കടന്നു. 

ഗ്രൂപ്പ് ബിയില്‍ 64.00 മീറ്റര്‍ കണ്ടെത്തിയാണ് കമല്‍പ്രീത് കൗര്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ നല്‍കുന്നത്. 66.42 മീറ്റര്‍ കണ്ടെത്തിയ അമേരിക്കയുടെ ഓള്‍മന്‍ ആണ് ഗ്രൂപ്പില്‍ ഒന്നാമത്. ഗ്രൂപ്പ് എയിലെ എല്ലാ താരങ്ങളേയും മറികടക്കുന്ന പ്രകടനമാണ് കമല്‍പ്രീതില്‍ നിന്ന് വന്നത്.

ഫൈനലില്‍ കടന്നവരില്‍ ഒന്നാമത് എത്തിയ അമേരിക്കന്‍ താരത്തിന്റെ മികച്ച സ്‌കോര്‍ 66.42 ആണ്. ഇന്ത്യയുടെ കമല്‍പ്രീത് കൗറിന്റെ ബെസ്റ്റ് 63.97. മൂന്നാമത് നില്‍ക്കുന്ന ഇറ്റാലിയന്‍ താരത്തിന്റേത് 63.66. എല്ലാ ശ്രമത്തിലും 60ന് മുകളില്‍ കണ്ടെത്താന്‍ കഴിഞ്ഞതാണ് കമല്‍പ്രീതിനെ തുണച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അവസാന പന്തില്‍ സെഞ്ച്വറി; വീണ്ടും ഹോപ് വിസ്മയം; ഇന്ത്യ മറികടക്കണം കൂറ്റന്‍ റണ്‍മല

ആറ് സിക്‌സ്, നാല് ബൗണ്ടറി, വീണ്ടും 20 പന്തില്‍ 'സൂപ്പര്‍ ഫിഫ്റ്റി'; തൂക്കി സഞ്ജു ചേട്ടന്‍

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; രണ്ട് മലയാളികളടക്കം മൂന്ന് പേർ മരിച്ചു, ഒരാൾ അറസ്റ്റിൽ

നിയമസഭാ സാമാജികര്‍ക്കായി കോട്ടയം കാരിത്താസ് 'ആശുപത്രിയുടെ സൗജന്യ മെഡിക്കല്‍ സ്‌ക്രീനിംഗ് ക്യാമ്പ്

ഒൻപതാം ക്ലാസുകാരനെ പീഡിപ്പിച്ച റിട്ട. എസ്‌ ഐക്ക് അഞ്ച് വർഷം കഠിനതടവ്