ലൗവ്‌ലിന ബോര്‍ഗോഹെയിന്‍; ഫോട്ടോ/ട്വിറ്റര്‍ 
Sports

ഇടിക്കൂട്ടില്‍ ഇന്ത്യക്ക് പ്രതീക്ഷ; ഒരു ജയം കൂടി നേടിയാല്‍ ലൗവ്‌ലിനയ്ക്ക് മെഡല്‍ ഉറപ്പ്

ഇടിക്കൂട്ടില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ. ബോക്‌സര്‍ ലൗവ്‌ലിന ബോര്‍ഗോഹെയിന് ഒരു ജയം കൂടി നേടാന്‍ കഴിഞ്ഞാല്‍ മെഡല്‍ ഉറപ്പിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഇടിക്കൂട്ടില്‍ ഇന്ത്യക്ക് മെഡല്‍ പ്രതീക്ഷ. ബോക്‌സര്‍ ലൗവ്‌ലിന ബോര്‍ഗോഹെയിന് ഒരു ജയം കൂടി നേടാന്‍ കഴിഞ്ഞാല്‍ മെഡല്‍ ഉറപ്പിക്കാം. ജപ്പാന്റെ പരിചയസമ്പന്നയായ പുഗിലിസ്റ്റ് നദൈനിനെ മറികടന്ന് ലൗവ്‌ലിന ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. 

64-69 കിലോ വിഭാഗത്തിലാണ് ലൗവ്‌ലിന ക്വാര്‍ട്ടറില്‍ കടന്നത്. ക്വാര്‍ട്ടറില്‍ ജയിച്ച് സെമിയില്‍ എത്തിയാല്‍ വെങ്കല മെഡല്‍ ഇന്ത്യക്ക് ഉറപ്പിക്കാം. അസാമില്‍ നിന്നുള്ള ആദ്യ വനിതാ ബോക്‌സറാണ് 23കാരിയായ  ലൗവ്‌ലിന. 

ലൗവ്‌ലിനയുടെ ആദ്യ ഒളിംപിക്‌സ് ആണ് ഇത്. ബോക്‌സില്‍ ഇന്ത്യയുടെ ഒന്‍പത് അംഗ സംഘത്തില്‍ ടോക്യോയില്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുന്ന ആദ്യ താരമാണ് ലൗവ്‌ലിന. രണ്ട് വട്ടം ലോക, ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പുകളില്‍ ബോക്‌സിങ്ങില്‍ ലൗവ്‌ലിന വെങ്കലം നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT