ഫോട്ടോ: ട്വിറ്റർ 
Sports

ഹോക്കിയില്‍ ഇന്ത്യ ക്വാര്‍ട്ടറില്‍; നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 3-1ന് തകര്‍ത്തു

നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 3-1ന് തകര്‍ത്താണ് ഇന്ത്യ പൂള്‍ എയില്‍ നിന്ന് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഹോക്കിയില്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്ന് ഇന്ത്യന്‍ പുരുഷ ടീം. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയെ 3-1ന് തകര്‍ത്താണ് ഇന്ത്യ പൂള്‍ എയില്‍ നിന്ന് ക്വാര്‍ട്ടര്‍ ഉറപ്പിച്ചത്. 

മൂന്നാം ക്വാര്‍ട്ടറിലാണ് ഇന്ത്യ സ്‌കോര്‍ ചെയ്തത്. ഡിഫന്റര്‍ വരുണ്‍ കുമാറാണ് ഇവിടെ സ്‌കോര്‍ ചെയ്തത്. എന്നാല്‍ നാലാം ക്വാര്‍ട്ടറില്‍ അര്‍ജന്റീന സമനില പിടിച്ചു. പിന്നാലെ രണ്ട് മിനിറ്റിനുള്ളില്‍ രണ്ട് ഗോളുകള്‍ വലയിലാക്കി ഇന്ത്യ ജയം ഉറപ്പിച്ചു. 

വിവേക് സാഗര്‍ പ്രസാദ് ആണ് ഇന്ത്യക്കായി രണ്ടാമത്തെ ഗോള്‍ നേടിയത്. മൂന്നാമത്തെ ഗോള്‍ ഹര്‍മന്‍പ്രീത് സിങ്ങില്‍ നിന്നും. പൂള്‍ എയിലെ ആദ്യ കളിയില്‍ ന്യൂസിലാന്‍ഡിനെ 3-2ന് തകര്‍ത്താണ് ഇന്ത്യ തുടങ്ങിയത്.

എന്നാല്‍ ഓസ്‌ട്രേലിയയോട് 7-1ന് തകര്‍ന്നടിഞ്ഞത് ഇന്ത്യക്ക് വലിയ പ്രഹരമേല്‍പ്പിച്ചു. ആ തകര്‍ച്ചയില്‍ നിന്നും സ്‌പെയ്‌നിനെ 3-0ന് തകര്‍ത്താണ് ഇന്ത്യ തിരികെ കയറിയത്. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനക്കെതിരെ 3-1ന് ജയം പിടിച്ച് ക്വാര്‍ട്ടറില്‍ എത്തുന്നത് ഇന്ത്യയുടെ ആത്മവിശ്വാസം കൂട്ടും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT