മുംബൈ: ഹർദിക് പാണ്ഡ്യയില്ലാത്ത ഇന്ത്യൻ ടീം അപൂർണമാണെന്ന് മുൻ താരം ആകാശ് ചോപ്ര. ഒരു സ്വകാര്യ പരിപാടിയിൽ സംസാരിക്കവേയാണ് ഇന്ത്യൻ ടീമിൽ പാണ്ഡ്യയ്ക്ക് പകരക്കാരനില്ലെന്ന് ചോപ്ര പറഞ്ഞത്. ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ താരങ്ങളെ പറ്റിയുള്ള ചോദ്യത്തിന് മറുപടിയായി ആണ് ചോപ്രയുടെ പ്രതികരണം.
“ഹർദിക് പാണ്ഡ്യ ഇല്ലാതെ ടീം ഇന്ത്യ പൂർണമല്ല. ലോകത്ത് ഒരേയൊരു ഹർദിക് മാത്രമാണ് ഉള്ളത്. ബാറ്റും പന്തുംകൊണ്ട് അദ്ദേഹം നൽകുന്ന സംഭാവന മറ്റാർക്കും നൽകാനാവില്ല,” ചോപ്ര പറഞ്ഞു. പുതിയ പന്തിൽ വിക്കറ്റ് നേടാനും ഡെത്ത് ഓവറുകളിൽ ബൗളിംഗ് ചെയ്യാനും കഴിയുന്ന താരമാണ് ഹാർദിക്.
2024 ടി20 ലോകകപ്പിലെ ഫൈനൽ ഓവർ അദ്ദേഹം ബൗൾ ചെയ്തത് ആരും മറന്നിട്ടില്ല. വരുണ്‍ ചക്രവര്‍ത്തി അല്ലെങ്കില്‍ കുല്‍ദീപ് യാദവ് പോലുള്ള സ്പിന്നറെ കളിപ്പിക്കണമെന്നുണ്ടാകാം. പക്ഷേ എട്ടാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ഒരാളും വേണം. നമുക്ക് പന്ത്രണ്ട് പേരെ കളിപ്പിക്കാന്‍ കഴിയില്ലല്ലോ. ഈ റോൾ എല്ലാം കൈകാര്യം ചെയ്യാൻ കഴിയുന്നത് ഹര്‍ദിക്കിനു മാത്രമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ടീം ബാലൻസ് സംബന്ധിച്ച പല ചോദ്യങ്ങൾക്കും ഇനിയും ഉത്തരം കണ്ടെത്തേണ്ടതുണ്ടെന്നും ചോപ്ര പറഞ്ഞു. “രണ്ട് പേസർമാരും മൂന്ന് സ്പിന്നർമാരും ടീമിൽ വേണമോ, തിലക് വർമ്മ ഫിറ്റായാൽ റിങ്കു സിംഗിന് അവസരം നൽകുമോ, അല്ലെങ്കിൽ ശ്രേയസ് അയ്യരെ തുടരാൻ അനുവദിക്കുമോ തുടങ്ങിയ നിരവധി സംശയങ്ങൾ തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates