മൻവിർ സിങ്/ ട്വിറ്റർ 
Sports

മന്‍വിര്‍ സിങിന്റെ നിര്‍ണായക ഗോള്‍; ലോകകപ്പ് യോഗ്യതാ പോരില്‍ കുവൈറ്റിനെ തകര്‍ത്ത് ഇന്ത്യ തുടങ്ങി

ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതി തുടങ്ങി 76ാം മിനിറ്റിലാണ് ഇന്ത്യ വിജയ ഗോള്‍ നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

കുവൈറ്റ് സിറ്റി: സുപ്രധാന താരങ്ങളുടെ അഭാവത്തിലും ലോകകപ്പ് യോഗ്യതാ പോരാട്ടത്തില്‍ വിജയ തുടക്കമിട്ട് ഇന്ത്യന്‍ ഫുട്‌ബോള്‍ ടീം. കരുത്തരായ കുവൈറ്റിനെ അവരുടെ നാട്ടില്‍ എത്തി വീഴ്ത്തിയാണ് സ്റ്റിമാചിന്റെ കുട്ടികളുടെ മിന്നും ജയം. മറുപടിയില്ലാത്ത ഒറ്റ ഗോളിനാണ് ഇന്ത്യ വിജയിച്ചത്. 

ആദ്യ പകുതി ഗോള്‍ രഹിതമായപ്പോള്‍ രണ്ടാം പകുതി തുടങ്ങി 76ാം മിനിറ്റിലാണ് ഇന്ത്യ വിജയ ഗോള്‍ നേടിയത്. മന്‍വിര്‍ സിങാണ് ഇന്ത്യയുടെ നിര്‍ണായക ഗോള്‍ വലയിലാക്കിയത്. 

ഫോമിലുള്ള ലാല്ലിയന്‍സുല ചാംഗ്‌തെയ്ക്ക് പകരം മന്‍വിറിനെ ഇറക്കിയ സ്റ്റിമാചിന്റെ തന്ത്രം ആരാധകരെ അമ്പരപ്പിച്ചിരുന്നു. എന്നാല്‍ നിര്‍ണായക ഗോള്‍ നേടി താരം തന്റെ മൂല്യം എന്തെന്നു തെളിയിച്ചു. 

ഗ്രൂപ്പ് എയില്‍ ഖത്തര്‍, അഫ്ഗാനിസ്ഥാന്‍ ടീമുകളാണ് ഇന്ത്യക്കൊപ്പം ഉള്ളത്. ഈ മാസം 21നു ഇന്ത്യ കരുത്തരായ ഖത്തറുമായി യോഗ്യതാ പോരാട്ടത്തില്‍ ഏറ്റുമുട്ടും.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കോമണ്‍വെല്‍ത്ത് ഗെയിംസ്; ബോക്‌സിങില്‍ ജാദുമണി സിങിന് വെള്ളി

'കാലം മാറുമ്പോ കാര്‍ മാറി ഹെലികോപ്റ്റര്‍ എടുക്കും; കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ആരും വിമര്‍ശിച്ചിട്ടില്ലല്ലോ? '

ജല്‍ ജീവന്‍ മിഷന്റെ കുഴിയില്‍ വീണ് 11 കാരന് ദാരുണാന്ത്യം; മഴക്കെടുതിയില്‍ ഇന്ന് പൊലിഞ്ഞത് മൂന്നു കുരുന്നുകള്‍

Kerala PSC: ചലച്ചിത്ര വികസന കോർപ്പറേഷനിൽ ഇലക്ട്രീഷ്യൻ ഒഴിവ്