കിരീടവുമായി സച്ചിനും സംഘവും / ട്വിറ്റര്‍ 
Sports

പത്താനും യുവരാജും കസറി; ലങ്കയെ തകര്‍ത്ത് ഇന്ത്യയ്ക്ക് കിരീടം

ഫൈനലില്‍ ശ്രീലങ്കയെ 14 റണ്‍സിന് പരാജയപ്പെടുത്തിയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ലെജന്‍ഡ്‌സ് കിരീടം നേടിയത്

Author : സമകാലിക മലയാളം ഡെസ്ക്

റായ്പൂര്‍ : റോഡ് സേഫ്റ്റി വേള്‍ഡ് സീരീസ് ട്വന്റി 20 ക്രിക്കറ്റ് കിരീടം ഇന്ത്യയ്ക്ക്. ഫൈനലില്‍ ശ്രീലങ്കയെ 14 റണ്‍സിന് പരാജയപ്പെടുത്തിയാണ് സച്ചിന്‍ ടെണ്ടുല്‍ക്കറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ ലെജന്‍ഡ്‌സ് കിരീടം നേടിയത്. 

ആദ്യം ബാറ്റു ചെയ്ത ഇന്ത്യ യുവരാജ് സിങിന്റെയും യൂസഫ് പത്താന്റെയും തകര്‍പ്പന്‍ അര്‍ധസെഞ്ച്വറികളുടെ മികവില്‍ നാലു വിക്കറ്റിന് 181 റണ്‍സെടുത്തു.  യുവരാജ് 41 പന്തില്‍ 60 റണ്‍സെടുത്തു. 

35 പന്തില്‍ അഞ്ച് സിക്‌സും നാല് ഫോറും സഹിതം 62 റണ്‍സെടുത്ത യൂസഫ് പത്താനാണ് ഇന്ത്യയ്ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. സച്ചില്‍ 23 പന്തില്‍ 30 ഉം, സേവാഗ് 10 ഉം റണ്‍സെടുത്തു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്കയ്ക്ക് ഓപ്പണര്‍മാരായ തിലകരത്‌നെ ദില്‍ഷനും സനത് ജയസൂര്യയും മികച്ച തുടക്കം നല്‍കി. ദില്‍ഷന്‍ 21 റണ്‍സെടുത്തു. 

ജയസൂര്യ 43, ജയസിംഹെ 40, വീരരത്‌നെ 38 റണ്‍സ് എന്നിവര്‍ ലങ്കയ്ക്കു വേണ്ടി പൊരുതി. എന്നാല്‍ നിശ്ചിത 20 ഓവറില്‍ ശ്രീലങ്ക ലെജന്‍ഡ്‌സിന് ഏഴു വിക്കറ്റ് നഷ്ടത്തില്‍ 167 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കുതിച്ചുയർന്ന് ജിഎസ്എൽവി എഫ്- 18; 'നാവിക്' പരമ്പരയിലെ 'എൻവിഎസ്- 03' ഭ്രമണപഥത്തിൽ

ഫോണിൽ ചാറ്റ് ചെയ്തത് ഭർത്താവ് ചോദ്യം ചെയ്തു; ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി മരിച്ചു

രണ്ടാം വിവാഹം കഴിഞ്ഞ് പതിനൊന്നാം ദിവസം യുവതി തൂങ്ങിമരിച്ച നിലയില്‍

കുളുവില്‍ സഞ്ചാരികളായി വേഷംമാറി കേരള പൊലീസ്; രണ്ടു വര്‍ഷം ഒളിവിലായിരുന്ന മലയാളി ലഹരിക്കടത്തുകാരന്‍ പിടിയില്‍

6 കൊല്ലം, 10 തുടര്‍ ജയങ്ങള്‍! 'ടീം ഇന്ത്യ'യുടെ റെക്കോര്‍ഡ് കുതിപ്പിന് വിരാമം