ഫോട്ടോ: ട്വിറ്റർ 
Sports

'ഇന്ത്യ തോറ്റത് ദളിത് കളിക്കാര്‍ ടീമിലുണ്ടായതിനാല്‍'; വനിതാ ഹോക്കി താരത്തിന് നേരെ ജാതി അധിക്ഷേപം

ഇന്ത്യന്‍ വനിതാ ഹോക്കി താരത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് നേരിടേണ്ടി വന്നത് വലിയ ജാതി അധിക്ഷേപം

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: സെമി ഫൈനലില്‍ തോല്‍വി നേരിട്ടതിന് പിന്നാലെ ഇന്ത്യന്‍ വനിതാ ഹോക്കി താരത്തിന്റെ കുടുംബാംഗങ്ങള്‍ക്ക് നേരിടേണ്ടി വന്നത് വലിയ ജാതി അധിക്ഷേപം. വന്ദന കതാരിയയുടെ കുടുംബാംഗങ്ങള്‍ക്ക് നേരെ രണ്ടംഗ സംഘം ജാതി അധിക്ഷേപം നടത്തിയെന്നാണ് റിപ്പോര്‍ട്ട്. 

സെമി ഫൈനലില്‍ അര്‍ജന്റീനയോട് തോറ്റാണ് ഇന്ത്യന്‍ വനിതകളുടെ ഫൈനല്‍ സ്വപ്‌നം തകര്‍ന്നത്. ഹരിദ്വാറിലെ റോഷന്‍ബാദിലുള്ള വന്ദനയുടെ വീട്ടിലെത്തിയ ഉയര്‍ന്ന ജാതിയില്‍പ്പെട്ട രണ്ട് പേര്‍ തോല്‍വി പടക്കം പൊട്ടിച്ച ആഘോഷിച്ചു. ദളിത് താരങ്ങള്‍ ഇന്ത്യന്‍ ടീമില്‍ ഉള്ളത് കൊണ്ടാണ് ഇന്ത്യ തോറ്റത് എന്ന് പറഞ്ഞ് കളിയാക്കുകയും ചെയ്തതായി കുടുംബാംഗങ്ങള്‍ പറയുന്നു. 

ജാതി അധിക്ഷേപം നേരിട്ട സംഭവത്തില്‍ കതാരിയയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തു. പടക്കം പൊട്ടുന്ന ശബ്ദം കേട്ടാണ് പുറത്തിറങ്ങിയത് എന്ന് വന്ദനയുടെ സഹോദരന്‍ പറയുന്നു. സംഭവം ഏറെ വേദനിപ്പിച്ചതായി വന്ദനയുടെ കുടുംബം പറഞ്ഞു. 

ടോക്യോയില്‍ ഹാട്രിക് നേടി ഇന്ത്യയുടെ സെമി വരെയുള്ള മുന്നേറ്റത്തില്‍ നിര്‍ണായക പ്രകടനം പുറത്തെടുത്ത താരമാണ് വന്ദന. ഒളിംപിക്‌സ് ഹോക്കിയില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ താരമാണ് വന്ദന കതാരിയ. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: നാളത്തെ സെറ്റ് പരീക്ഷ മാറ്റി, പുതുക്കിയ തീയതി പിന്നീട്

ഐ.എസ്.ആർ.ഒയിൽ ഗവേഷകരാകാം; ബിരുദം മുതൽ യോഗ്യത, റിസർച്ച് മേഖലയിൽ അവസരം!

കോമണ്‍വെല്‍ത്ത് ഗെയിംസ്; പാരാ അത്‌ലറ്റിക്‌സ് ഷോട്പുട്ടില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം

ഗാസയെ പിന്തുണച്ചതിന് കൊടുത്ത പണിയോ? സ്‌പെയിനിലേക്കുള്ള അഭയാര്‍ഥി പ്രവാഹത്തിന് പിന്നില്‍ ഇസ്രയേലെന്ന് ആരോപണം