ഫോട്ടോ:ഐസിസി, ട്വിറ്റർ 
Sports

ഓവലില്‍ ഇന്ത്യക്ക് ആദ്യ പ്രഹരമേല്‍പ്പിച്ച് വോക്‌സ്; രോഹിത് ശര്‍മ മടങ്ങി 

11 റണ്‍സ് എടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായത്

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഓവല്‍ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. 11 റണ്‍സ് എടുത്ത രോഹിത് ശര്‍മയുടെ വിക്കറ്റാണ് തുടക്കത്തില്‍ തന്നെ ഇന്ത്യക്ക് നഷ്ടമായത്.

വോക്‌സിന്റെ ഡെലിവറിയില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി പന്ത് വിക്കറ്റ് കീപ്പറുടെ കൈകളിലേക്ക് എത്തുകയായിരുന്നു. ഓവലില്‍ മൂടിക്കെട്ടിയ അന്തരീക്ഷത്തില്‍ ആദ്യ ദിനം പേസര്‍മാര്‍ക്ക് പിന്തുണ ലഭിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. 

ഹെഡിങ്‌ലേയില്‍ 78 റണ്‍സിനാണ് ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ ഓള്‍ഔട്ട് ആയത്. ഹെഡിങ്‌ലേയില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്തതിന് ശേഷമായിരുന്നു ഇന്ത്യയുടെ തകര്‍ച്ച. ഓവലില്‍ ആദ്യ ദിനത്തിലെ ആദ്യ മണിക്കൂറുകള്‍ അതിജീവിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ പരമ്പരയില്‍ ലീഡ് പിടിക്കാനുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് തിരിച്ചടിയാവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

'276 ദിവസമാണ് ഞാൻ ഇതിനായി കാത്തിരുന്നത്'; സൂര്യയ്ക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ആന്റണി പെപ്പെ

ടി എം നാരായണന്‍ നമ്പൂതിരി ഗുരുവായൂര്‍ മേല്‍ശാന്തി

SCROLL FOR NEXT