സച്ചിനും ലാറയും എക്സ്
Sports

ലാറയുടെ ടീമിനെ വീഴ്ത്തി സച്ചിനും സംഘവും! മാസ്‌റ്റേഴ്‌സ് ടി20 കിരീടം ഇന്ത്യക്ക്

ഫൈനലില്‍ വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ 6 വിക്കറ്റിനു വീഴ്ത്തി ഇന്ത്യ മാസ്റ്റേഴ്‌സ്

സമകാലിക മലയാളം ഡെസ്ക്

റായ്പുര്‍: ഇന്റര്‍നാഷണല്‍ മാസ്റ്റേഴ്‌സ് ടി20 കിരീടം ഇതിഹാസ താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ നയിക്കുന്ന ഇന്ത്യ മാസ്റ്റേഴ്‌സിന്. ഫൈനലില്‍ ഇതിഹാസ വിന്‍ഡീസ് താരം ബ്രയാന്‍ ലാറ നയിക്കുന്ന വെസ്റ്റ് ഇന്‍ഡീസ് മാസ്റ്റേഴ്‌സിനെ 6 വിക്കറ്റിനു തകര്‍ത്താണ് ഇന്ത്യ മാസ്റ്റേഴ്‌സിന്റെ കിരീട നേട്ടം.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് റണ്‍സെടുത്തു. ജയം തേടിയിറങ്ങിയ ഇന്ത്യ 4 വിക്കറ്റ് നഷ്ടത്തില്‍ 149 റണ്‍സെടുത്താണ് ജയവും കിരീടവും സ്വന്തമാക്കിയത്.

ഇന്ത്യക്കായി അമ്പാട്ടി റായുഡു 50 പന്തില്‍ 9 ഫോറും 3 സിക്‌സും സഹിതം 74 റണ്‍സെടുത്തു. സച്ചിന്‍ 2 ഫോറും ഒരു സിക്‌സും സഹിതം 25 റണ്‍സ് അടിച്ചെടുത്തു. ഗുര്‍കീരത് സിങ് (14), യുസുഫ് പഠാന്‍ (0) എന്നിവരാണ് പുറത്തായത്. വിജയം സ്വന്തമാക്കുമ്പോള്‍ യുവരാജ് സിങ് (13), സ്റ്റുവര്‍ട്ട് ബിന്നി (16) എന്നിവര്‍ പുറത്താകാതെ നിന്നു.

ആദ്യം ബാറ്റ് ചെയ്ത വിന്‍ഡീസിനായി ലന്‍ഡല്‍ സിമ്മണ്‍സ് അര്‍ധ സെഞ്ച്വറി നേടി. താരം 41 പന്തില്‍ 57 റണ്‍സെടുത്തു. 35 പന്തില്‍ 45 റണ്‍സെടുത്ത ഓപ്പണര്‍ ഡ്വെയ്ന്‍ സ്മിത്താണ് തിളങ്ങിയ മറ്റൊരാള്‍. ലാറ 6 റണ്‍സുമായി മടങ്ങി.

ഇന്ത്യക്കായി വിനയ് കുമാര്‍ 3 വിക്കറ്റുകള്‍ നേടി. ഷഹ്ബാസ് നദീം 2 വിക്കറ്റെടുത്തു. പവന്‍ നേഗി, സ്റ്റുവര്‍ട്ട് ബിന്നി എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കെ സുധാകരന് സീറ്റില്ല?, അഞ്ചിടത്ത് തീരുമാനം ഹൈക്കമാന്‍ഡിന്റേത്; രണ്ടാംഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ഇന്ന്

10 സീറ്റുകളിൽ അനിശ്ചിതത്വം തുടരുന്നു, ബിജെപിയുടെ രണ്ടാം സ്ഥാനാർഥി പട്ടിക ഇന്ന്

ഡോക്ടർ വന്ദന ദാസ് കൊലപാതകം : പ്രതി സന്ദീപിന്റെ ശിക്ഷാവിധി ഇന്ന്

നയതന്ത്ര ഉദ്യോ​ഗസ്ഥർ 24 മണിക്കൂറിനകം രാജ്യം വിടണം, ഇറാനോട് കടുപ്പിച്ച് ഖത്തർ, 'പേഴ്സൺ നോൺ ഗാറ്റ' പ്രഖ്യാപിച്ചു

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

SCROLL FOR NEXT