ചെന്നൈ: ഇംഗ്ലണ്ടിനെതിരായ നാല് ടെസ്റ്റുകളുടെ പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ ജയിച്ച് കയറിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനം പിടിച്ച് ഇന്ത്യ. ഇംഗ്ലണ്ടിനെതിരായ ചെന്നൈയിലെ 317 റണ്‍സ് ജയമാണ് ഇന്ത്യയെ മുന്‍പോട്ട് കയറ്റിയത്.
ജയത്തോടെ നാല് ടെസ്റ്റുകളുടെ പരമ്പര ഇന്ത്യ 1-1 എന്ന് സമനിലയിലാക്കി. 69.7 പോയിന്റ് ശരാശരിയാണ് ഇന്ത്യക്കുള്ളത്. 460 പോയിന്റും. 70.0 പോയിന്റുമാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത് ന്യൂസിലാന്‍ഡ് ആണ്. രണ്ടാം ടെസ്റ്റില്‍ തോറ്റതോടെ 67.0 പോയിന്റോടെ ഇംഗ്ലണ്ട് നാലാം സ്ഥാനത്തേക്ക് വീണു. 69.2 പോയിന്റുമായി ഓസ്‌ട്രേലിയയാണ് മൂന്നാം സ്ഥാനത്ത്.
ഇന്ത്യക്ക് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിലെ ഒരു ടെസ്റ്റ് ജയം കൂടി വേണം ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ രണ്ടാം സ്ഥാനം ഉറപ്പിക്കാന്‍. ന്യൂസിലാന്‍ഡ് ഫൈനലിലേക്ക് സ്ഥാനം ഉറപ്പിച്ച് കഴിഞ്ഞു. പിങ്ക് ബോള്‍ ടെസ്റ്റ് ആണ് ഇനി ഇന്ത്യക്ക് മുന്‍പിലുള്ളത്. ഇവിടെ ഇംഗ്ലണ്ട് ഇന്ത്യക്ക് വലിയ ഭീഷണി ഉയര്‍ത്തുന്നു.
That winning feeling!
Smiles all round as #TeamIndia beat England in the second @Paytm #INDvENG Test at Chepauk to level the series 1-1.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates