ഇന്ത്യന്‍ ടീം ട്വിറ്റര്‍
Sports

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

ഓസ്ട്രേലിയയോടു തോറ്റ് ന്യൂസിലന്‍ഡ് രണ്ടാം സ്ഥാനത്തേക്ക് വീണു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐസിസി ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോരാട്ടത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഒന്നാം സ്ഥാനത്തുണ്ടായിരുന്ന ന്യൂസിലന്‍ഡ് ഒന്നാം ടെസ്റ്റില്‍ ഓസ്‌ട്രേലിയയോടു 172 റണ്‍സിന്റെ കൂറ്റന്‍ തോല്‍വി ഏറ്റുവാങ്ങിയതാടെയാണ് രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ഇന്ത്യ തലപ്പത്തേക്ക് കയറിയത്. കിവികള്‍ രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങി. ഓസ്‌ട്രേലിയ മൂന്നാം സ്ഥാനത്ത്.

64.58 ശതമാനം പോയിന്റുമായാണ് ഇന്ത്യ തലപ്പത്ത് നില്‍ക്കുന്നത്. എട്ട് മത്സരങ്ങളില്‍ അഞ്ച് ജയവും രണ്ട് തോല്‍വിയും ഒരു സമനിലയുമായാണ് ഇന്ത്യ നില്‍ക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ന്യൂസിലന്‍ഡിനു 60 ശതമാനമാണ് പോയിന്റ്. അഞ്ച് കളിയില്‍ മൂന്ന് ജയവും രണ്ട് തോല്‍വിയുമാണ് അവര്‍ക്ക്. ഓസ്‌ട്രേലിയക്ക് 59.09 ശതമാനമാണ് പോയിന്റ്. 11 കളിയില്‍ ഏഴ് ജയവും മൂന്ന് തോല്‍വിയും ഒരു സമനിലയും.

ഇംഗ്ലണ്ടിനെതിരായ അവസാന ടെസ്റ്റിനു ഇറങ്ങാനിരിക്കുകയാണ് ഇന്ത്യ. പരമ്പര 3-1നു സ്വന്തമാക്കി നില്‍ക്കുന്ന ഇന്ത്യക്ക് അഞ്ചാം ടെസ്റ്റിലും ജയം സ്വന്തമാക്കാനുള്ള ആത്മവിശ്വാസവും ഒന്നാം സ്ഥാനം സമ്മാനിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

നീറ്റ് യുജി പരീക്ഷ ഇന്ന്; എഴുതുന്നത് 22.79 ലക്ഷം വിദ്യാര്‍ത്ഥികള്‍

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

SCROLL FOR NEXT