ഫോട്ടോ: ട്വിറ്റർ 
Sports

ലോകകപ്പ് സൂപ്പര്‍ ലീഗ് പട്ടികയില്‍ ഇന്ത്യക്ക് മുന്നേറ്റം, ശ്രീലങ്കയെ വീഴ്ത്തിയതോടെ നാലാം സ്ഥാനത്ത്

9 കളിയില്‍ നിന്ന് 49 പോയിന്റാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. അഞ്ച് കളിയില്‍ ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ തോറ്റു

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: മൂന്ന് ഏകദിനങ്ങളുടെ പരമ്പര ശ്രീലങ്കക്കെതിരെ ഇന്ത്യ 2-1ന് സ്വന്തമാക്കിയതോടെ ഐസിസി ക്രിക്കറ്റ് ലോകകപ്പ് സൂപ്പര്‍ ലീഗ് പോയിന്റ് ടേബിളിലും മാറ്റം. ലങ്കക്കെതിരായ പരമ്പര ജയത്തോടെ ഇന്ത്യ നാലാം സ്ഥാനത്തേക്ക് കയറി. 

9 കളിയില്‍ നിന്ന് 49 പോയിന്റാണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്. അഞ്ച് കളിയില്‍ ജയിച്ചപ്പോള്‍ നാലെണ്ണത്തില്‍ തോറ്റു. ഏകദിന സൂപ്പര്‍ ലീഗിലെ തങ്ങളുടെ രണ്ടാമത്തെ മാത്രം ജയത്തിലേക്കാണ് ശ്രീലങ്ക എത്തിയത്. 

12 കളിയില്‍ നിന്ന് ശ്രീലങ്കയ്ക്കുള്ളത് 22 പോയിന്റ്. 11ാം സ്ഥാനത്താണ് ശ്രീലങ്ക. 15 കളിയില്‍ നിന്ന് 95 പോയിന്റോടെ ഇംഗ്ലണ്ട് ആണ് പട്ടികയില്‍ ഒന്നാമത്. പാകിസ്ഥാനെ അടുത്തിടെ അവര്‍ 3-0ന് തോല്‍പ്പിച്ചിരുന്നു. 

നിലവില്‍ ബംഗ്ലാദേശ് ആണ് രണ്ടാം സ്ഥാനത്ത്. 12 കളിയില്‍ നിന്ന് എട്ട് ജയത്തോടെ 80 പോയിന്റാണ് ബംഗ്ലാദേശിനുള്ളത്. മൂന്നാമത് ഓസ്‌ട്രേലിയ. ഏഴ് കളിയില്‍ അഞ്ചിലും ജയിച്ച് 50 പോയിന്റാണ് ഓസ്‌ട്രേലിയക്കുള്ളത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'രണ്ട് കേന്ദ്ര ബജറ്റുകള്‍ കൂടി കഴിഞ്ഞു, എയിംസ് കണ്ടില്ല സര്‍!'; ഭൂമി ഏറ്റെടുത്ത് നല്‍കിയില്ലെന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി

കാരിക്ക് വന്നു, തുടരെ മൂന്നാം ജയവുമായി മാഞ്ചസ്റ്റര്‍ യുനൈറ്റഡ്; ചെല്‍സിയും കുതിക്കുന്നു

'ജനങ്ങളെ കഷ്ടപ്പെടുത്തുന്നു'; എസ്ഐആറിൽ അടിയന്തര ഇടപെടൽ വേണമെന്ന് മമത സുപ്രീം കോടതിയിൽ

'ഇനി സ്‌കൂളില്‍ പോകണം'; വിനോദിനിക്ക് കൃത്രിമക്കൈ ഘടിപ്പിച്ചു, സമ്മാനങ്ങളുമായി വി ഡി സതീശന്‍

പാകിസ്ഥാനെ തകര്‍ത്തെറിഞ്ഞു; ഇന്ത്യന്‍ കൗമാരം അണ്ടര്‍ 19 ലോകകപ്പ് സെമിയില്‍

SCROLL FOR NEXT