Indian Football Team എക്സ്
Sports

സിംഗപ്പൂരിനെതിരെ അപ്രതീക്ഷിത തോല്‍വി, ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഇന്ത്യ പുറത്ത്

നിര്‍ണായക ഹോം മത്സരത്തില്‍ ലീഡ് നേടിയശേഷമായിരുന്നു ഇന്ത്യയുടെ ദയനീയ പരാജയം

സമകാലിക മലയാളം ഡെസ്ക്

മഡ്ഗാവ്: എഎഫ്‌സി ഏഷ്യന്‍ കപ്പ് ഫുട്‌ബോളില്‍ ഫൈനല്‍ റൗണ്ട് കാണാതെ ഇന്ത്യ പുറത്ത്. യോഗ്യതാ മത്സരത്തില്‍ സിംഗപ്പൂര്‍ ഇന്ത്യയെ തോല്‍പ്പിച്ചു. മഡ്ഗാവിലെ ഫറ്റോര്‍ഡ സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ രണ്ടു ഗോളിനാണ് ഇന്ത്യ തോല്‍വി വഴങ്ങിയത്.

തോല്‍വിയോടെ ഇന്ത്യ അടുത്ത വര്‍ഷത്തെ ഏഷ്യന്‍ കപ്പിനു യോഗ്യത നേടാതെ പുറത്തായി. സിംഗപ്പൂരിനെതിരായ നിര്‍ണായക ഹോം മത്സരത്തില്‍ ലീഡ് നേടിയശേഷമായിരുന്നു ഇന്ത്യയുടെ ദയനീയ പരാജയം. 14-ാം മിനിറ്റില്‍ ലാലിയന്‍സുവാല ചാങ്‌തെയിലൂടെ ഇന്ത്യ മുന്നിലെത്തി.

35 വാര അകലെ നിന്ന് ചാങ്‌തെ തൊടുത്ത ബുള്ളറ്റ് ലോങ് റേഞ്ചര്‍ സിംഗപ്പൂര്‍ ഗോളിക്ക് ഒരവസരവും നല്‍കാതെ വലയില്‍ കയറുകയായിരുന്നു. എന്നാല്‍ ആദ്യ പകുതി അവസാനിക്കാന്‍ നിമിഷങ്ങള്‍ മാത്രം ശേഷിക്കെ, സോങ് യുയി യങ്ങിന്റെ ഗോളിലൂടെ സിംഗപ്പൂര്‍ ഒപ്പമെത്തി.

58-ാം മിനിറ്റില്‍ യങ്ങിന്റെ രണ്ടാം ​ഗോളിലൂടെ സിം​ഗപ്പുർ മുന്നിലെത്തി. ഇതോടെ സമനില ​ഗോളിനായി ഇന്ത്യ ആഞ്ഞു സ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തോല്‍വിയോടെ നാലു കളികളില്‍ നിന്ന് രണ്ട് പോയന്റ് മാത്രമുള്ള ഇന്ത്യ പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ്. നാല് കളികളില്‍ നിന്ന് എട്ടു പോയന്റുമായി സിം​ഗപ്പുർ രണ്ടാം സ്ഥാനത്തെത്തിയിട്ടുണ്ട്.

India is out of the AFC Asian Cup without reaching the final round.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കടകംപള്ളി സ്വർണപ്പാളികൾ മറിച്ചുവിറ്റു... ഞാൻ അങ്ങനെ പറഞ്ഞിട്ടേയില്ല'; മലക്കം മറിഞ്ഞ് വിഡി സതീശൻ

'ഉമ്മന്‍ ചാണ്ടി എന്നെയാണ് ചതിച്ചത്, രണ്ട് മക്കളെയും വേര്‍പിരിച്ചു'; ഗണേഷ് കുമാര്‍

വാഹനാപകടത്തില്‍ ദമ്പതികളുടെ മരണം, അന്വേഷണത്തില്‍ വീഴ്ച; കിളിമാനൂരില്‍ പൊലീസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

ഡി സോര്‍സിയും ഡോണോവനും ലോകകപ്പ് കളിക്കില്ല; മില്ലറും സംശയത്തില്‍; പരിക്ക് പ്രോട്ടീസിന് 'തലവേദന'

174 ഗ്രാം തൂക്കം, കണ്ണന് വഴിപാടായി പൊന്നിന്‍ കിരീടം

SCROLL FOR NEXT