ഫയല്‍ ചിത്രം 
Sports

ഇന്ത്യ-പാകിസ്ഥാന്‍ പോര്; സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേള എടുക്കുന്നതായി സാനിയ മിര്‍സ 

ഇന്ത്യാ-പാക് പോരിന്റെ പേരില്‍ പരിധി വിടുന്ന ആരാധകരുടെ പ്രതികരണങ്ങളും മറ്റും ഒഴിവാക്കാനാണ് സാനിയയുടെ നീക്കം

Author : സമകാലിക മലയാളം ഡെസ്ക്

ദുബായ്: ട്വന്റി20 ലോകകപ്പില്‍ ഇന്ത്യ-പാകിസ്ഥാന്‍ മത്സരം മുന്‍പില്‍ നില്‍ക്കെ സമൂഹമാധ്യമങ്ങളില്‍ നിന്ന് ഇടവേളയെടുത്ത് ടെന്നീസ് താരം സാനിയ മിര്‍സ. ഇന്ത്യാ-പാക് പോരിന്റെ പേരില്‍ പരിധി വിടുന്ന ആരാധകരുടെ പ്രതികരണങ്ങളും മറ്റും ഒഴിവാക്കാനാണ് സാനിയയുടെ നീക്കം. 

പാകിസ്ഥാന്‍ താരം ഷൊയിബ് മാലിക്കിന്റെ ഭാര്യയായ സാനിയക്ക് ആരാധകരുടെ ഭാഗത്ത് നിന്ന് പല മോശം പരാമര്‍ശങ്ങളും പലപ്പോഴായി നേരിടേണ്ടി വരാറുണ്ട്. ഇന്‍സ്റ്റഗ്രാമിലില്‍ റീല്‍ പങ്കുവെച്ചാണ് സമൂഹമാധ്യമങ്ങളില്‍ നിന്ന് താന്‍ അപ്രത്യക്ഷയാവുകയാണ് എന്ന് സാനിയ അറിയിച്ചത്. 

സാനിയയുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ യുവരാജ് സിങ്ങിന്റെ കമന്റ് 

സാനിയയുടെ റീലിന് കമന്റുമായി ഇന്ത്യന്‍ മുന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ്ങും എത്തി. ഗുഡ് ഐഡിയ എന്നാണ് യുവരാജ് സിങ് കമന്റ് ചെയ്തത്. ഒക്ടോബര്‍ 24നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ പോര്. മറ്റേതൊരു മത്സരവും പോലെയാണ് ഇതും എന്നാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോഹ് ലി പറയുന്നത്. 

ലോകകപ്പില്‍ ആദ്യമായി ഇന്ത്യയെ തോല്‍പ്പിക്കാനാവും എന്ന ആത്മവിശ്വാസമാണ് പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസം പങ്കുവെച്ചത്. ലോകകപ്പുകളില്‍ പാകിസ്ഥാനെതിരെ 12-0 എന്ന വിജയ കണക്കുമായാണ് ഇന്ത്യ ഇറങ്ങുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്