ഫോട്ടോ: ട്വിറ്റർ 
Sports

ഇന്ത്യ-പാകിസ്ഥാന്‍, അല്ലെങ്കില്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ; ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഷെയ്ന്‍ വോണ്‍

ഇന്ത്യ-പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ഫൈനല്‍ ആവും വരിക എന്നാണ് വോണ്‍ പ്രവചിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ട്വന്റി20 ലോകകപ്പിലെ ഫൈനലിസ്റ്റുകളെ പ്രവചിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ താരം ഷെയ്ന്‍ വോണ്‍. ഇന്ത്യ-പാകിസ്ഥാന്‍ അല്ലെങ്കില്‍ ഇംഗ്ലണ്ട്-ഓസ്‌ട്രേലിയ ഫൈനല്‍ ആവും വരിക എന്നാണ് വോണ്‍ പ്രവചിക്കുന്നത്. 

ഓസ്‌ട്രേലിയയെ എട്ട് വിക്കറ്റിന് ഇംഗ്ലണ്ട് തോല്‍പ്പിച്ചതിന് പിന്നാലെയാണ് വോണിന്റെ വാക്കുകള്‍. ഇംഗ്ലണ്ട്, ഓസ്‌ട്രേലിയ, പാകിസ്ഥാന്‍, ഇന്ത്യ എന്നീ ടീമുകളാവും സെമി ഫൈനലിലേക്ക് എത്തുക. സെമിയില്‍ ഇംഗ്ലണ്ട്-ഇന്ത്യ പോരും ഓസ്‌ട്രേലിയ-പാകിസ്ഥാന്‍ പോരുമാണ് വോണ്‍ പ്രവചിക്കുന്നത്. 

ഇംഗ്ലണ്ടിന് എതിരെ ടോസ് നഷ്ടപ്പെട്ട് ഓസ്‌ട്രേലിയ ബാറ്റിങ്ങിന് ഇറങ്ങുകയായിരുന്നു. 20 ഓവറില്‍ 125 റണ്‍സിന് ഓസ്‌ട്രേലിയ ഓള്‍ഔട്ട്. ഇംഗ്ലണ്ട് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ വിജയ ലക്ഷ്യം മറികടന്നു. 32 പന്തില്‍ നിന്ന് 75 റണ്‍സ് നേടി ബട്ട്‌ലര്‍ നടത്തിയ വെടിക്കെട്ട് ബാറ്റിങ് ആണ് ഇംഗ്ലണ്ടിനെ തകര്‍പ്പന്‍ ജയത്തിലേക്ക് എത്തിച്ചത്. 

അഞ്ച് പോറും അഞ്ച് സിക്‌സുമാണ് ബട്ട്‌ലറിന്റെ ബാറ്റില്‍ നിന്ന് പറന്നത്. നാല് ഓവറില്‍ 17 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി ഓസ്‌ട്രേലിയയെ തകര്‍ത്ത ക്രിസ് ജോര്‍ദാന്‍ ആണ് കളിയിലെ താരം. 44 റണ്‍സ് എടുത്ത ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് ആണ് ഓസ്‌ട്രേലിയയുടെ ടോപ് സ്‌കോറര്‍. ഒന്നാം ഗ്രൂപ്പില്‍ മൂന്നില്‍ മൂന്നിലും ജയിച്ച് ഇംഗ്ലണ്ട് ആണ് ഒന്നാം സ്ഥാനത്ത്. രണ്ട് ജയവുമായി സൗത്ത് ആഫ്രിക്കയും ഓസ്‌ട്രേലിയയും രണ്ടും മൂന്നും സ്ഥാനങ്ങളില്‍. ഇവിടെ നെറ്റ് റണ്‍റേറ്റില്‍ മുന്‍പില്‍ സൗത്ത് ആഫ്രിക്കയാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് സ്‌ട്രോങ് റൂം വിവാദം; ചട്ടലംഘനമില്ല, വരണാധികാരികളുടെ ഭാഗത്തുനിന്ന് വീഴ്ച ഉണ്ടായിട്ടില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

പെന്‍ഷന്‍ അപേക്ഷക്കായി എത്തി, നഗരസഭ ജീവനക്കാരിയെ കടിച്ച് പരിക്കേല്‍പ്പിച്ച് സ്ത്രീ

6000 വിസകൾ, വിദ്യാർഥികൾക്ക് കൂടുതൽ അവസരം; ഇന്ത്യ–ന്യൂസിലൻഡ് കരാർ അവസരങ്ങളുടെ പുതിയ വാതിൽ തുറക്കുന്നു

പടക്കം വില്‍പ്പനയ്ക്ക് നിരോധനം, ആഹ്ലാദ പ്രകടനങ്ങള്‍ക്ക് മുന്‍കൂര്‍ അനുമതി; വോട്ടെണ്ണല്‍ ദിനത്തില്‍ കോഴിക്കോട് നിരോധനാജ്ഞ

ജയിക്കാന്‍ വെറും 6 റണ്‍സ്; എറിഞ്ഞത് 6 യോര്‍ക്കറുകള്‍! ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച് ഇതാ മറ്റൊരു 'ഷാ' (വിഡിയോ)

SCROLL FOR NEXT