ഫോട്ടോ: ട്വിറ്റർ 
Sports

'യുദ്ധമെന്നത് പാക് തീരുമാനം, ഞങ്ങളുടെ കരുത്ത് താങ്ങാൻ നിങ്ങൾക്ക് കഴിയില്ല'

പാകിസ്ഥാനെ രൂക്ഷമായി വിമർശിച്ച് മുൻ ഇന്ത്യൻ താരങ്ങൾ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: പ​ഹൽ​ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ പാകിസ്ഥാനു കനത്ത തിരിച്ചടി നൽകിയിരുന്നു. നിലവിൽ ഇന്ത്യ- പാക് സംഘർഷാവസ്ഥ നിലനിൽക്കുന്നു. പാകിസ്ഥാനെതിരെ കടുത്ത വിമർശനവുമായി മുൻ ഇന്ത്യൻ ഓപ്പണറും ഇതിഹാസവുമായ വീരേന്ദർ സെവാ​ഗ് അതിനിടെ രം​ഗത്തെത്തി. താരം ഇന്ത്യൻ സൈന്യത്തെ പുകഴ്ത്തി. ഭീകരവാദികൾക്കു സഹായം നൽകുന്ന പകിസ്ഥാനാണ് യുദ്ധമെന്ന തീരുമാനം എടുത്തതെന്നു സെവാ​ഗ് പറയുന്നു.

'അടങ്ങിയിരുന്നു പ്രശ്നം പരിഹരിക്കാനുള്ള അവസരം പാകിസ്ഥാനു മുന്നിലുണ്ടായിരുന്നു. എന്നിട്ടും അവർ യുദ്ധം മതിയെന്നു തീരുമാനിച്ചു. ഭീകരവാദവുമായി ചേർത്തു അവർക്കുള്ള സമ്പാദ്യം സം​രക്ഷിക്കാനാണ് ഈ സംഘർഷം യുദ്ധത്തിലേക്ക് നീങ്ങട്ടെ എന്നു പാകിസ്ഥാൻ ചിന്തിച്ചത്. അതിൽത്തന്നെ പാകിസ്ഥാനെക്കുറിച്ച് എല്ലാമുണ്ട്. എറ്റവും അനുയോജ്യമായ രീതിയിൽ ഞങ്ങളുടെ സൈന്യം തിരിച്ചടിച്ചിരിക്കും. അതിന്റെ കരുത്ത് താങ്ങാൻ പാകിസ്ഥാന് കഴിയില്ല'- സെവാ​ഗ് കുറിച്ചു.

മുൻ ഓപ്പണർ ശിഖർ ധവാനും സൈന്യത്തിനു പിന്തുണയുമായി രം​ഗത്തെത്തി. കരുത്തോടെ നമ്മെ കാക്കുന്ന ധീര സൈനികരോട് അങ്ങയറ്റത്തെ ബഹുമാനമെന്നായിരുന്നു താരത്തിന്റെ പ്രതികരണം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍