ഇന്ത്യൻ ടീം/ എഎഫ്പി 
Sports

ഓസ്‌ട്രേലിയയെ പിന്തള്ളി ഇന്ത്യ; ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം തിരികെ പിടിച്ചു

ഇംഗ്ലണ്ടാണ് മൂന്നാം റാങ്കില്‍. ദക്ഷിണാഫ്രിക്ക നാലാമതും ന്യൂസിലന്‍ഡ് അഞ്ചാം റാങ്കിലും നില്‍ക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ദുബൈ: ഐസിസി ടെസ്റ്റ് റാങ്കിങില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ച് ഇന്ത്യ. ഏറ്റവും പുതിയ പട്ടികയില്‍ ഓസ്‌ട്രേലിയയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം റാങ്കില്‍ തിരിച്ചെത്തിയത്. 15 മാസങ്ങള്‍ ഒന്നാം സ്ഥാനത്തു തുടര്‍ന്ന ശേഷമാണ് ഓസ്‌ട്രേലിയ ഒരു സ്ഥാനം ഇറങ്ങിയത്. 

ജൂണില്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ നടക്കാനിരിക്കെ ഒന്നാം സ്ഥാനം ഇന്ത്യക്ക് ആത്മവിശ്വാസം നല്‍കുന്ന ഘടകമാണ്. ജൂണ്‍ ഏഴ് മുതല്‍ ഇംഗ്ലണ്ടിലെ ഓവലിലാണ് ടെസ്റ്റ് ഫൈനല്‍. ഓസ്‌ട്രേലിയയാണ് എതിരാളികള്‍. 

ഇംഗ്ലണ്ടാണ് മൂന്നാം റാങ്കില്‍. ദക്ഷിണാഫ്രിക്ക നാലാമതും ന്യൂസിലന്‍ഡ് അഞ്ചാം റാങ്കിലും നില്‍ക്കുന്നു. പാകിസ്ഥാന്‍, ശ്രീലങ്ക, വെസ്റ്റ് ഇന്‍ഡീസ്, ബംഗ്ലാദേശ്, സിംബാബ്‌വെ ടീമുകളാണ് ശേഷിക്കുന്ന സ്ഥാനങ്ങളില്‍.

വാര്‍ഷിക റാങ്കിങ് നിര്‍ണയത്തിലാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്. 2020 മുതലുള്ള ടെസ്റ്റ് പരമ്പരകളിലെ പ്രകടനമാണ് റാങ്കിങ് കണക്കാക്കുന്നതില്‍ മാനദണ്ഡമാക്കിയത്.  

2022 ജനുവരിയില്‍ പാറ്റ് കമ്മിന്‍സ് ക്യാപ്റ്റനായതിന് പിന്നാലെ ആഷസ് കളിക്കാനിറങ്ങിയ ഓസീസ് 4-0ത്തിന് ഇംഗ്ലണ്ടിനെ തകര്‍ത്ത് പരമ്പര തൂത്തുവാരി. ഇന്ത്യയാകട്ടെ ഒന്നാം റാങ്കില്‍ നില്‍ക്കെ ദക്ഷിണാഫ്രിക്കയോട് 2-0ത്തിന് പരമ്പര അടിയറവ് വച്ചു. ഇതോടെ ഓസീസ് ഒന്നാം റാങ്കിലേക്ക് കയറി. 

122 റേറ്റിങ് പോയിന്റുകളുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് നില്‍ക്കുകയായിരുന്നു. ഇന്ത്യ 119 റേറ്റിങ് പോയിന്റുമായി രണ്ടാമതും. നിലവില്‍ ഇന്ത്യ 121 പോയിന്റുമായി ഒന്നാം സ്ഥാനത്തും ഓസ്‌ട്രേലിയ ആറ് പോയിന്റ് നഷ്ടപ്പെട്ട് 116 പോയിന്റുമായി രണ്ടാമതും നില്‍ക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടാകുമോ?, കേന്ദ്ര ബജറ്റ് ഇന്ന്, പ്രതീക്ഷയോടെ കേരളം

ചാവേര്‍ ആക്രമണം, വെടിവെപ്പ്; പാകിസ്ഥാനില്‍ 120 ലധികം പേര്‍ കൊല്ലപ്പെട്ടു, ഏറ്റുമുട്ടല്‍ ഏഴോളം ഇടങ്ങളില്‍

കംബോഡിയ കേന്ദ്രീകരിച്ച് സൈബർ തട്ടിപ്പ്; ഡോക്ടറുടെ 38 ലക്ഷം തട്ടി; മൂന്ന് മലയാളികൾ അറസ്റ്റിൽ

പഞ്ചാബ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറി, നവ്ജ്യോത് കൗര്‍ സിദ്ധു പാര്‍ട്ടി വിട്ടു

കേന്ദ്ര ബജറ്റിൽ പ്രതീക്ഷയോടെ കേരളം, പാചകവാതക വില വീണ്ടും കൂട്ടി; ഇന്നത്തെ 5 പ്രധാന വാർത്തകൾ

SCROLL FOR NEXT