ഫോട്ടോ: എഎഫ്പി 
Sports

ജയത്തോടെ രണ്ടാം സ്ഥാനം നിലനിര്‍ത്തി ഇന്ത്യ; ഫൈനലിലെത്താന്‍ ഇനി വഴികള്‍ ഇങ്ങനെ

ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി ഇന്ത്യ

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരിയതോടെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സാധ്യതകള്‍ സജീവമാക്കി ഇന്ത്യ. ജയത്തോടെ ഇന്ത്യ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. 

ബംഗ്ലാദേശിന് എതിരായ ജയത്തോടെ ഇന്ത്യയുടെ പോയിന്റ് ശതമാനം 58.92 ആയി. 55.76 ആണ് മൂന്നാമത് നില്‍ക്കുന്ന സൗത്ത് ആഫ്രിക്കയുടെ പോയിന്റ് ശതമാനം. ശ്രീലങ്കയാണ് നാലാമത്. 54.55 ആണ് ശ്രീലങ്കയുടെ പോയിന്റ് ശതമാനം. 

ഒന്നാമത് നില്‍ക്കുന്ന ഓസ്‌ട്രേലിയയുടെ പോയിന്റ് ശതമാനം 76.92 ആണ്. ഇനി വരുന്ന ഓസ്‌ട്രേലിയ-സൗത്ത് ആഫ്രിക്ക ടെസ്റ്റ് പരമ്പരയിലെ ഫലമാവും ഇന്ത്യക്ക് നിര്‍ണായകമാവുക. ഓസ്‌ട്രേിയക്കെതിരെ ഇന്ത്യ നാല് ടെസ്റ്റ് മത്സരങ്ങളുടെ പരമ്പരയും കളിക്കുന്നുണ്ട്. 

ഓസ്‌ട്രേലിയയെ ഇന്ത്യ 4-0ന് തോല്‍പ്പിച്ചാല്‍ ഇന്ത്യ ഫൈനലിലേക്ക് കടക്കും

ഫെബ്രുവരിയിലാണ് ഇന്ത്യ-ഓസ്‌ട്രേലിയ ടെസ്റ്റ് പരമ്പര. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ രണ്ടാം സ്ഥാനക്കാരായി ഫൈനലില്‍ എത്തണം എങ്കില്‍ ഇന്ത്യക്കും സൗത്ത് ആഫ്രിക്കയ്ക്കും മൂന്ന് ജയം കൂടി വേണം. നാല് ടെസ്റ്റുകളുടെ പരമ്പരയില്‍ ഓസ്‌ട്രേലിയയെ ഇന്ത്യ 4-0ന് തോല്‍പ്പിച്ചാല്‍ ഇന്ത്യ ഫൈനലിലേക്ക് കടക്കും. സൗത്ത് ആഫ്രിക്ക പുറത്താവും. 

3-0നാണ് ഓസ്‌ട്രേലിയയെ ഇന്ത്യ തോല്‍പ്പിക്കുന്നത് എങ്കില്‍ 4-0ന് ഓസ്‌ട്രേലിയയെ തോല്‍പ്പിക്കാന്‍ സൗത്ത് ആഫ്രിക്കയ്ക്ക് കഴിഞ്ഞാല്‍ അവര്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലേക്ക് എത്തും. ഓസ്‌ട്രേലിയയെ ഇന്ത്യ 3-1നാണ് തോല്‍പ്പിക്കുന്നത് എങ്കില്‍ 4-0ന് ഓസ്‌ട്രേലിയയെ തോല്‍പ്പിച്ചാല്‍ സൗത്ത് ആഫ്രിക്കയ്ക്ക് ഫൈനല്‍ കളിക്കാം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT