ശ്രേയസും അശ്വിനും ചേര്‍ന്ന് രക്ഷിച്ചു; മൂന്ന് വിക്കറ്റ് ജയം; പരമ്പര തൂത്തുവാരി ഇന്ത്യ 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th December 2022 11:11 AM  |  

Last Updated: 25th December 2022 11:18 AM  |   A+A-   |  

r ashwin

ഫോട്ടോ: എഎഫ്പി

 

ധാക്ക: ബംഗ്ലാദേശിന് എതിരായ ടെസ്റ്റ് പരമ്പര തൂത്തുവാരി ഇന്ത്യ. രണ്ടാം ടെസ്റ്റില്‍ മൂന്ന് വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 145 റണ്‍സ് വിജയ ലക്ഷ്യം മുന്‍പില്‍ വെച്ച് ഇറങ്ങിയ ഇന്ത്യ ഒരുഘട്ടത്തില്‍ 74-7ലേക്ക് വീണെങ്കിലും അശ്വിനും ശ്രേയസ് അയ്യരും ചേര്‍ന്ന് ഇന്ത്യയെ ജയത്തിലേക്ക് എത്തിച്ചു. 

ശ്രേയസ് അയ്യരും ആര്‍ അശ്വിനും ചേര്‍ന്ന് 71 റണ്‍സ് കണ്ടെത്തിയതോടെയാണ് ഇന്ത്യ വലിയ അപകടങ്ങളിലേക്ക് വീഴാതെ ജയം പിടിച്ചത്. ആര്‍ അശ്വിന്‍ 62 പന്തില്‍ നിന്ന് 42 റണ്‍സ് നേടി. നാല് ഫോറും ഒരു സിക്‌സും അശ്വിനില്‍ നിന്ന് വന്നു. 46 പന്തില്‍ നിന്ന് 29 റണ്‍സ് ആണ് ശ്രേയസ് അയ്യര്‍ നേടിയത്. 

അഞ്ച് വിക്കറ്റ് പിഴുത് മെഹ്ദി ഹസനും രണ്ട് വിക്കറ്റുമായി ക്യാപ്റ്റന്‍ ഷക്കീബ് അല്‍ ഹസനുംചേര്‍ന്ന് ഇന്ത്യയെ വിറപ്പിച്ചു. ഇന്ത്യയുടെ ആദ്യ അഞ്ച് ബാറ്റേഴ്‌സില്‍ അക്ഷര്‍ പട്ടേല്‍ മാത്രമാണ് സ്‌കോര്‍ രണ്ടക്കം കടത്തിയത്. ഗില്ലും രാഹുലും പൂജാരയും കോഹ് ലിയും മൂന്നാം ദിനം തന്നെ പുറത്തായിരുന്നു. 

നാലാം ദിനം ഉനദ്കട്ടിന്റെ വിക്കറ്റാണ് ആദ്യം വീണത്. പിന്നാലെ 9 റണ്‍സ് എടുത്ത് ഋഷഭ് പന്തും മടങ്ങിയതോടെ ഇന്ത്യ തോല്‍വി മുന്‍പില്‍ കണ്ടു. എന്നാല്‍ ശ്രേയസും അശ്വിനും ചേര്‍ന്നതോടെ ബംഗ്ലാദേശ് ബൗളര്‍മാര്‍ക്ക് പിന്നെ കാര്യമായൊന്നും ചെയ്യാനായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ

'ബാഗ് എടുത്ത് വീട്ടിലേക്ക് പോയാലോ എന്ന് തോന്നി'; ചെന്നൈയില്‍ അവസരം ലഭിക്കാത്തത് ചൂണ്ടി ജഗദീഷന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ