74-7ലേക്ക് തകര്‍ന്ന് ഇന്ത്യ, രണ്ടാം ടെസ്റ്റ് ആവേശകരമായ അന്ത്യത്തിലേക്ക് 

ടെസ്റ്റ് ജയിക്കാന്‍ മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ 70 റണ്‍സ് കൂടിയാണ് ഇന്ത്യക്ക് വേണ്ടത്
ഫോട്ടോ: എഎഫ്പി
ഫോട്ടോ: എഎഫ്പി

ധാക്ക: ബംഗ്ലാദേശിന് എതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യ തോല്‍വിയുടെ വക്കില്‍. നാല് വിക്കറ്റുകളാണ് മൂന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഇന്ത്യക്ക് നഷ്ടമായിരുന്നത്. എന്നാല്‍ നാലാം ദിനം കളി തുടങ്ങി ആദ്യ മിനിറ്റുകളില്‍ തന്നെ ഇന്ത്യയുടെ മൂന്ന് വിക്കറ്റുകള്‍ തുടരെ വീണു. ഇതോടെ 30 ഓവറില്‍ 74-7 എന്ന നിലയിലാണ് ഇന്ത്യ. 

ടെസ്റ്റ് ജയിക്കാന്‍ മൂന്ന് വിക്കറ്റ് കയ്യിലിരിക്കെ 70 റണ്‍സ് കൂടിയാണ് ഇന്ത്യക്ക് വേണ്ടത്. ആര്‍ അശ്വിനും ശ്രേയസ് അയ്യരുമാണ് ക്രീസില്‍. ഇരുവര്‍ക്കും ഇന്ത്യയെ ജയത്തിലേക്ക് എത്തിക്കാനാവും എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. 

അക്ഷര്‍ പട്ടേലിനേയും ജയദേവ് ഉനദ്കട്ടിനേയും നൈറ്റ്‌വാച്ച്മാന്മാരാക്കി ഇറക്കിയാണ് ഇന്ത്യ മൂന്നാം ദിനം അവസാനിപ്പിച്ചത്. നാലാം ദിനം ആദ്യം വീണത് ഉനദ്കട്ടിന്റെ വിക്കറ്റാണ്. 16 പന്തില്‍ നിന്ന് 13 റണ്‍സ് എടുത്ത് നിന്ന ഉനദ്കട്ടിനെ ഷക്കീബ് അല്‍ ഹസന്‍ വിക്കറ്റിന് മുന്‍പില്‍ കുടുക്കി. 

പിന്നാലെ ക്രീസിലേക്ക് എത്തിയ ഋഷഭ് പന്തിന് ആദ്യ ഇന്നിങ്‌സിലെ മികവ് ആവര്‍ത്തിക്കാനായില്ല. 9 റണ്‍സ് മാത്രം എടുത്ത് പന്ത് മടങ്ങി. പന്തിന്റെ വിക്കറ്റ് വീഴ്ത്തിയതിന് പിന്നാലെ 36 റണ്‍സ് എടുത്ത് നിന്ന് അക്ഷര്‍ പട്ടേലിനേയും മെഹ്ദി ഹസന്‍ മടക്കി. രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ 7 വിക്കറ്റുകള്‍ വീണപ്പോഴേക്കും അതില്‍ അഞ്ചും സ്വന്തമാക്കിയത് മെഹ്ദി ഹസനാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com