ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

'18 ഫ്രഞ്ച് താരങ്ങളാണ് എംബാപ്പെ ഗോളടിക്കുമ്പോള്‍ ഗ്രൗണ്ടിലുണ്ടായത്'; തിരിച്ചടിച്ച് ഫൈനല്‍ നിയന്ത്രിച്ച റഫറി

ലോകകപ്പ് ഫൈനലിന്റെ അധിക സമയത്ത് വന്ന മെസിയുടെ ഗോളിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി മത്സരം നിയന്ത്രിച്ച റഫറി

പാരിസ്: ലോകകപ്പ് ഫൈനലിന്റെ അധിക സമയത്ത് വന്ന മെസിയുടെ ഗോളിനെ ചൊല്ലിയുള്ള വിവാദങ്ങളില്‍ പ്രതികരണവുമായി മത്സരം നിയന്ത്രിച്ച റഫറി. എംബാപ്പെ നേടിയ ഗോള്‍ അനുവദിക്കാം എങ്കില്‍ മെസിയുടെ ഗോളും അംഗീകരിക്കേണ്ടി വരും എന്നാണ് ഫ്രഞ്ച് ആരാധകരോട് ഷിമന്‍ മാഴ്‌സിനിയാക്ക് പറയുന്നത്. 

മെസി ഗോള്‍ വല കുലുക്കുന്ന സമയം സൈഡ് ലൈന്‍ കടന്ന് അര്‍ജന്റൈന്‍ താരങ്ങള്‍ ഗ്രൗണ്ടിലുണ്ടായിരുന്നു എന്നാണ് ഫ്രഞ്ച് ആരാധകരും മാധ്യമങ്ങളും വാദിക്കുന്നത്. മെസി വല കുലുക്കുന്ന സമയം ഗോള്‍ ആഘോഷിച്ചാണ് ഡഗൗട്ടില്‍ ഇരുന്ന താരങ്ങള്‍ സൈഡ് ലൈന്‍ കടന്നത്.

 എംബാപ്പെയുടെ ഗോളിന്റെ വീഡിയോ പങ്കുവെച്ചാണ് റഫറി

അര്‍ജന്റീനയുടെ 11 കളിക്കാരില്‍ കൂടാതെ എക്‌സ്ട്രാ താരങ്ങള്‍ ഗ്രൗണ്ടിലുണ്ടായത് കണക്കാക്കി ഗോള്‍ അനുവദിക്കരുതായിരുന്നു എന്നാണ് വാദം. എന്നാല്‍ എംബാപ്പെയുടെ ഗോളിന്റെ വീഡിയോ പങ്കുവെച്ചാണ് റഫറി മാഴ്‌സിനിയാക്ക് പ്രതികരിച്ചത്. 

പെനാല്‍റ്റിയിലൂടെ എംബാപ്പെ ഗോള്‍ നേടുന്ന സമയം ഏഴോളം ഫ്രഞ്ച് താരങ്ങള്‍ അധികമായി ഗ്രൗണ്ടിലുണ്ടായിരുന്നു എന്നാണ് മാഴ്‌സിനിയാക്ക് പറയുന്നത്. ഇതിനെ കുറിച്ച് എന്താണ് നിങ്ങള്‍ പറയുന്നത് എന്ന് മാഴ്‌സിനിയാക്ക് ചോദിക്കുന്നു. ലോകകപ്പ് ഫൈനല്‍ വീണ്ടും നടത്തണം എന്ന ആവശ്യവുമായി രണ്ട് ലക്ഷത്തോളം പേര്‍ ഒപ്പിട്ട പ്രമേയം ഫ്രഞ്ച് ആരാധകര്‍ ഫിഫയ്ക്ക് സമര്‍പ്പിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com