ഫയൽ ചിത്രം 
Sports

പരമ്പര തോറ്റെങ്കിലും ഇംഗ്ലണ്ട് തന്നെ നമ്പർ വൺ; രണ്ടാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യ 

ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര 2-1നു ജയിച്ചാണ് ഇന്ത്യ റാങ്കിങ്ങിൽ രണ്ടാമതെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സിസി ഏകദിന റാങ്കിങിലെ നഷ്ടപ്പെട്ട രണ്ടാം റാങ്ക് തിരിച്ചുപിടിച്ച് ഇന്ത്യ. ഇംഗ്ലണ്ടിനെതിരേയുള്ള പരമ്പര 2-1നു ജയിച്ചാണ് ഇന്ത്യ റാങ്കിങ്ങിൽ രണ്ടാമതെത്തിയത്. ‌പരമ്പര നഷ്ടമായെങ്കിലും ഇംഗ്ലണ്ട് തന്നെയാണ് ഏകദിനത്തിലെ നമ്പർ വൺ ടീം.

121 റേറ്റിങ് പോയിന്റുമായാണ് ഇംഗ്ലണ്ട് റാങ്കിങിൽ ഒന്നാമതുള്ളത്. 119 പോയിന്റുമായി ഇന്ത്യ രണ്ടാംസ്ഥാനത്തും 118 പോയിന്റോടെ ന്യൂസിലാൻഡ് മൂന്നാംസ്ഥാനത്തുമുണ്ട്. ഓസ്‌ട്രേലിയ (111), ദക്ഷിണാഫ്രിക്ക (108), പാകിസ്താൻ (100), ബംഗ്ലാദേശ് (89), ശ്രീലങ്ക (80), വെവെസ്റ്റ് ഇൻഡീസ് (59) എന്നിവരാണ് നാലു മുതൽ 10 വരെ റാങ്കുകളിലുള്ളത്.

ഇംഗ്ലണ്ടിനെതിരേ ആദ്യ ഏകദിനത്തിൽ 66 റൺസിന്റെ മികച്ച വിജയം നേടിയ ഇന്ത്യയ്ക്ക് രണ്ടാം ഏകദിനത്തിലേറ്റ തോൽവിയാണ് ഒന്നാം റാങ്ക് നഷ്ടപ്പെടുത്തിയത്. ഏകദിന പരമ്പര തൂത്തുവാരിയിരുന്നെങ്കിൽ ഇന്ത്യക്കു നമ്പർ വണ്ണാവാൻ കഴിയുമായിരുന്നു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT