ഇന്ത്യന്‍ ടീം ട്വിറ്റര്‍
Sports

സഞ്ജു, കുല്‍ദീപ് കളിക്കും? ഇന്ത്യ ഇന്ന് കാനഡയ്‌ക്കെതിരെ

ടി20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് പോരിന് രോഹിതും സംഘവും

Author : സമകാലിക മലയാളം ഡെസ്ക്

ഫ്‌ളോറിഡ: ടി20 ലോകകപ്പില്‍ സൂപ്പര്‍ എട്ട് സ്ഥാനമുറപ്പിച്ച ഇന്ത്യ ഇന്ന് അവസാന ഗ്രൂപ്പ് പോരിനിറങ്ങും. കാനഡയാണ് എതിരാളികള്‍. ഫ്‌ളോറിഡയില്‍ മഴ ഭീഷണിയുണ്ട്. കളി നടന്നില്ലെങ്കില്‍ ഓരോ പോയിന്റ് വീതം ഇരു ടീമുകള്‍ക്കും ലഭിക്കും. ഇന്ന് ഇന്ത്യന്‍ സമയം രാത്രി എട്ടിനാണ് പോരാട്ടം.

സൂപ്പര്‍ എട്ടിലെത്തിയതിനാല്‍ ഒരുപക്ഷേ ഇന്ത്യ ബെഞ്ച് കരുത്ത് അളന്നേക്കാം. അങ്ങനെയെങ്കില്‍ മലയാളി താരം സഞ്ജു സാംസണ്‍, സ്പിന്നര്‍ കുല്‍ദീപ് യാദവ് എന്നിവര്‍ക്ക് അവസരം ലഭിച്ചേക്കും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഓപ്പണിങില്‍ തുടരെ മൂന്ന് വട്ടവും വന്‍ പരാജയമായ വിരാട് കോഹ്‌ലി മൂന്നാം നമ്പറിലേക്ക് തിരിച്ചിറങ്ങുമോ എന്നു കണ്ടറിയാം. ഇന്നും ഓപ്പണിങില്‍ തുടരാന്‍ അനുവദിച്ചാലും അത്ഭുതമില്ല. സൂപ്പര്‍ എട്ടിലേക്കും ഇതേ തന്ത്രം നിലനിര്‍ത്താന്‍ തീരുമാനിച്ചാല്‍ കോഹ്‌ലിക്ക് ഫോമിലെത്താനുള്ള അവസരം കൂടിയാണ്.

കാനഡ അട്ടിമറി ജയത്തോടെ ടൂര്‍ണമെന്റിനോടു വിട പറയാനാണ് ലക്ഷ്യമിടുന്നത്. അയര്‍ലന്‍ഡിനെതിരായ പോരാട്ടത്തില്‍ ജയിച്ചതിന്റെ ആത്മവിശ്വാസവും അവര്‍ക്കുണ്ട്. ആദ്യ കളിയില്‍ അമേരിക്കക്കെതിരെ മികച്ച സ്‌കോര്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാത്തതിന്റെ നിരാശയും കാനഡയ്ക്കുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ് ശ്രീജിത്ത് ഡിജിപി; യോഗേഷ് ഗുപ്ത ബെവ്‌കോ എംഡി

കണ്ണൂർ നഗരത്തിൽ ബൈക്ക് യാത്രികന്റെ പണവും മൊബൈൽ ഫോണും കൊള്ളയടിച്ചു; മൂന്നംഗ സംഘം അറസ്റ്റിൽ

കേരള ആരോഗ്യശാസ്ത്ര സര്‍വകലാശാലയില്‍ നാല് സുപ്രധാന പദ്ധതികള്‍ക്ക് തുടക്കം

നീറ്റ് പ്രതിഷേധം: കേരളത്തിലെടുത്ത കേസുകൾ റദ്ദാക്കും, തുടരന്വേഷണം വേണ്ടെന്ന് ഡി ജി പിക്ക് നിർദേശം

17 കാരിയെ വഴിയിൽ തടഞ്ഞു നിർത്തി ഉപദ്രവിച്ചു; പ്രതിക്ക് ഒരു വർഷം തടവും പിഴയും