ഇന്ത്യന്‍ ടീം എക്സ്
Sports

ഇന്ത്യ ദക്ഷിണാഫ്രിക്കയിലേക്ക്; ടി20 പരമ്പര കളിക്കും

നാല് മത്സരങ്ങളടങ്ങിയ പരമ്പര നവംബറില്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് ടീം ദക്ഷിണാഫ്രിക്കയിലേക്ക് പര്യടനം നടത്തും. ടി20 പരമ്പര കളിക്കാനായാണ് ടീം യാത്ര പോകുന്നത്. നവംബറിലാണ് ഇന്ത്യ- ദക്ഷിണാഫ്രിക്ക പോരാട്ടം.

നാല് മത്സരങ്ങളാണ് ടി20 പരമ്പരയില്‍. പര്യടനം സംബന്ധിച്ചു ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് സ്ഥിരീകരണം നടത്തി.

നവംബര്‍ എട്ട് മുതല്‍ 15 വരെയാണ് പോരാട്ടങ്ങള്‍. നവംബര്‍ എട്ടിന് ഡര്‍ബനിലാണ് ആദ്യ പോരാട്ടം. രണ്ടാം പോരാട്ടം പത്തിന് മെബേഹ (പഴയ പോര്‍ട്ട് എലിസബത്ത്)യില്‍ നടക്കും. നവംബര്‍ 13നു സൂപ്പര്‍ സ്‌പോര്‍ട് പാര്‍ക്കിലാണ് മൂന്നാം മത്സരം. നാലാം പോരാട്ടം വാണ്ടറേഴ്‌സ് സ്‌റ്റേഡിയത്തിലും അരങ്ങേറും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മൂന്ന് ടീമുകള്‍ക്കെതിരായ ടെസ്റ്റ്, ഏകദിന, ടി20 പരമ്പരകള്‍ ഇന്ത്യ നാട്ടില്‍ കളിക്കുന്നുണ്ട്. ബംഗ്ലാദേശ്, ന്യൂസിലന്‍ഡ്, ഇംഗ്ലണ്ട് ടീമുകള്‍ക്കെതിരായാണ് പോരാട്ടം.

നവംബറില്‍ കിവികള്‍ക്കെതിരായ ടെസ്റ്റ് പരമ്പര നടക്കുന്നതിനിടെയായിരിക്കും ദക്ഷിണാഫ്രിക്കയിലേക്കുള്ള പര്യടനം. ടി20 പരമ്പര മാത്രമായതിനാല്‍ സഞ്ജു അടക്കമുള്ള താരങ്ങള്‍ക്ക് കളിക്കാന്‍ അവസരം കിട്ടിയേക്കും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT