India Squad x
Sports

ജിങ്കാനെ ഒഴിവാക്കി, ടീമിൽ 4 മലയാളി താരങ്ങൾ; ബ്രസീൽ, ഉറു​ഗ്വെ, പാനമ കരുത്തരെ നേരിടാൻ ഇന്ത്യയുടെ 26 അം​ഗ സംഘം

സൗഹൃ​ദ പോരിനുള്ള ഇന്ത്യൻ ഫുട്ബോൾ ടീമിനെ പ്രഖ്യാപിച്ച് പരിശീലകൻ ഖാലിദ് ജമീൽ

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ന്യൂഡൽഹി: ബ്രസീൽ, ഉറു​ഗ്വെ, പാനമ ടീമുകൾക്കെതിരായ അന്താരാഷ്ട്ര സൗഹൃദ ഫുട്ബോൾ മത്സരങ്ങൾക്കുള്ള 26 അംഗ ഇന്ത്യൻ ദേശീയ ടീമിനെ പ്രഖ്യാപിച്ചു. ഹെഡ് കോച്ച് ഖാലിദ് ജമീൽ പ്രഖ്യാപിച്ച ടീമിൽ നാല് മലയാളി താരങ്ങൾ ഇടം പിടിച്ചു. അതേസമയം പ്രമുഖ താരങ്ങളായ സന്ദേശ് ജിങ്കാൻ, ലാലിയൻസുവാല ചാംഗ്തേ എന്നിവർക്ക് സ്ഥാനം ലഭിച്ചില്ല എന്നതാണ് ഏറ്റവും ശ്ര​ദ്ധേയമായത്. ബിജോയ് വർഗീസ്, ആഷിഖ് കുരുണിയൻ, മുഹമ്മദ് സനാൻ, സഹൽ അബ്ദുൽ സമദ് എന്നിവരാണ് ടീമിൽ ഇടം നേടിയ മലയാളി താരങ്ങള്‍.

അനുഭവസമ്പത്തും യുവത്വവും സമന്വയിക്കുന്ന ടീമിനെയാണ് ഖാലിദ് ജമീൽ തിരഞ്ഞെടുത്തിരിക്കുന്നത്. സീനിയർ ഗോൾ കീപ്പർ ഗുർപ്രീത് സിങ് സന്ധു, ആകാശ് മിശ്ര, അൻവർ അലി, ജയ് ഗുപ്ത, ഫാറൂഖ് ചൗധരി, മൻവീർ സിങ്, റഹീം അലി, റയാൻ വില്യംസ് അടക്കമുള്ള പ്രമുഖ താരങ്ങളെല്ലാം 26 അംഗ സംഘത്തിൽ ഉൾപ്പെട്ടിട്ടുണ്ട്.

മത്സരങ്ങൾക്ക് മുന്നോടിയായി ഈ മാസം 14നു ബംഗളൂരുവിൽ ഇന്ത്യൻ ടീമിന്‍റെ പരിശീലന ക്യാംപ് ആരംഭിക്കും. തുടർന്ന് ഈ മാസം 16ന് ബംഗളൂരുവിൽ വെച്ച് നടക്കുന്ന ആദ്യ മത്സരത്തിൽ ഇന്ത്യ പാനമയെ നേരിടും. ഒക്ടോബർ 3ന് കൊൽക്കത്തയിൽ വെച്ച് നടക്കുന്ന ആവേശ പോരാട്ടത്തിൽ ലാറ്റിനമേരിക്കൻ കരുത്തരും 5 തവണ ലോക ചാംപ്യൻമാരുമായ ബ്രസീലിനെയും ഒക്ടോബർ 6ന് മറ്റൊരു മുൻ ലോക ചാംപ്യൻമാർ കൂടിയായ ഉറു​ഗ്വെയെയുമാണ് ഇന്ത്യ നേരിടുക. ഫുട്ബോൾ ലോകത്തെ വമ്പൻ ശക്തികൾ ഇന്ത്യയിൽ കളിക്കാനെത്തുന്നത് ആരാധകരേയും ആവേശത്തിലാക്കും.

ഇന്ത്യയുടെ 26 അംഗ ടീം

ഗോൾ കീപ്പർമാർ: അൽബിനോ ഗോമസ്, ഗുർപ്രീത് സിങ് സന്ധു, പ്രഭ്സുഖാൻ സിങ് ഗിൽ, സോം കുമാർ.

പ്രതിരോധ നിര: അഭിഷേക് സിങ് ടെക്ചാം, ആകാശ് മിശ്ര, അൻവർ അലി, ബിജോയ് വർഗീസ്, ഹമിംഗ്തൻമാവിയ റാൽറ്റെ, ജയ് ഗുപ്ത, പ്രാംവീർ, റിക്കി മീതെയ് ഹാബാം.

മധ്യനിര: അനിരുദ്ധ് ഥാപ്പ, ആഷിഖ് കുരുണിയൻ, ഫാറൂഖ് ചൗധരി, ലാലെങ്മാവിയ റാൽറ്റെ, മക്കാർട്ടൺ നിക്സൻ, മുഹമ്മദ് സനാൻ, റിക്കി ഷാബോങ്, സഹൽ അബ്ദുൽ സമദ്.

മുന്നേറ്റ നിര: എഡ്മണ്ട് ലാൽറിൻഡിക, ഇർഫാൻ യാദ്വാദ്, മൻവീർ സിങ്, റഹീം അലി, റയാൻ വില്യംസ്, വിക്രം പ്രതാപ് സിങ്.

റിസർവ് താരങ്ങള്‍: ഗോൾകീപ്പർ ഹൃതിക് തിവാരി, പ്രതിരോധ താരങ്ങളായ ചിംഗ്ലെൻസാന സിംഗ് കോൺഷാം, റോഷൻ സിങ് നൊറെം, മധ്യനിര താരം സുരേഷ് സിങ് വാങ്ജാം.

Khalid Jamil's India are heading into a very different kind of international window, with Brazil, Uruguay and Panama on the other side. A youthful squad, some big omissions and a few intriguing new faces could make this a defining stretch for the next generation

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സമൂഹമാധ്യമങ്ങളിൽ 20 ലക്ഷത്തിലധികം ഫോളോവേഴ്സ്; എന്നിട്ടും സ്വകാര്യ ഏജൻസികളുടെ സഹായം തേടാൻ കേരള പൊലീസ്

'മറഞ്ഞിരിക്കുന്ന കെണി'; ഫോണ്‍ ഹാക്ക് ചെയ്യപ്പെടും, വ്യാജ അശ്ലീല ആപ്പുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് മുന്നറിയിപ്പ്

'ഭീകരതയ്ക്ക് സഹായം നല്‍കുന്ന കേന്ദ്രങ്ങളെ തകര്‍ക്കണം'; പാക് പ്രധാനമന്ത്രിയുടെ സാന്നിധ്യത്തില്‍ മോദി

ഒരു നുള്ള് കായം മതി; പക്ഷേ നല്ല കായം എങ്ങനെ തിരഞ്ഞെടുക്കാം

'ഒറ്റ കൈയിൽ ഒട്ടി നിന്നു' സിക്സിലേക്ക് പോയ ആ ബോൾ! അമ്പരപ്പിക്കും ​ഗ്ലെൻ ഫിലിപ്സ് ക്യാച്ച് (വിഡിയോ)