'ഒറ്റ കൈയിൽ ഒട്ടി നിന്നു' സിക്സിലേക്ക് പോയ ആ ബോൾ! അമ്പരപ്പിക്കും ​ഗ്ലെൻ ഫിലിപ്സ് ക്യാച്ച് (വിഡിയോ)

വിസ്മയ ഔട്ട് പിറന്നത് കരീബിയൻ പ്രീമിയർ ലീ​ഗിൽ
Glenn Phillips
Glenn Phillips
Updated on
1 min read

മ്പരപ്പിക്കുന്ന ക്യാച്ചുകൾ എടുക്കുന്നതിലും പറന്ന് പന്ത് തടയുന്നതിലും അസാമാന്യ വൈഭവം പ്രകടിപ്പിക്കുന്ന താരമാണ് ന്യൂസിലൻഡിന്റെ ​ഗ്ലെൻ ഫിലിപ്സ്. താരത്തിന്റെ ഏറ്റവും പുതിയൊരു ക്യാച്ചാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്. കരീബിയൻ പ്രീമിയർ ലീ​ഗ് പോരാട്ടത്തിലാണ് താരത്തിന്റെ ഒറ്റ കൈകൊണ്ടുള്ള ബൗണ്ടറി ലൈനിനരികിൽ നിന്നുള്ള ക്യാച്ച്. ​ഗയാന ആമസോൺ വാരിയേഴ്സും ട്രിൻബാ​ഗോ നൈറ്റ്റൈഡേഴ്സും തമ്മിലുള്ള മത്സരത്തിനിടെയാണ് ​ഗ്ലെൻ ഫിലിപ്സിന്റെ ഈ മാസ്മരിക ക്യാച്ചിന്റെ പിറവി. ഇതിന്റെ വിഡിയോയാണ് വൈറലയത്.

മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത ​ഗയാന നിശ്ചിത ഓവറിൽ 5 വിക്കറ്റ് നഷ്ടത്തിൽ 185 റൺസെടുത്തു. വിജയത്തിലേക്ക് ബാറ്റേന്തിയ ട്രിൻബാ​ഗോ നൈറ്റ്റൈഡേഴ്സിനായി ഓപ്പണറായി എത്തിയ സുനിൽ നരെയ്നെയാണ് ഫിലിപ്സ് ഫീൽഡിങ് മികവിൽ പുറത്താക്കിയത്.

ഡ്വെയ്ൻ പ്രിട്ടോറിയസ് എറിഞ്ഞ ഷോട്ട് പന്തിൽ സിക്സർ തൂക്കാനായി നരെയ്ൻ ലെ​ഗ് സൈഡിലേക്ക് ശക്തമായി പന്ത് അടിച്ചു പറത്തി. ഡീപ് സ്ക്വയർ ലെ​ഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന ഫിലിപ്സ് പന്ത് വരുന്ന ദിശയിലേക്ക് പെട്ടെന്നു തന്നെ ഓടിക്കയറി. തുടക്കത്തിൽ പന്തിന്റെ ​​ഗതി മനസിലാക്കുന്നതിൽ താരത്തിനു ചെറിയ പിഴവ് സംഭവിച്ചെങ്കിലും കിവി താരം സമചിത്തത കൈവിട്ടില്ല. പെട്ടെന്നു തന്നെ വേ​ഗത കുറച്ച് വലതു കൈ നീട്ടി വായുവിൽ വച്ച് പന്ത് അത്ഭുതകരമായി കൈയിലൊതുക്കി. താൻ എടുത്ത ക്യാച്ചിന്റെ അത്ഭുതത്തിൽ ഫിലിപ്സ് പോരും അമ്പരന്ന് ചിരിക്കുന്നത് വിഡിയോയിൽ കാണാം.

മഴയെ തുടർന്നു മത്സരം തടസപ്പെട്ടിരുന്നു. ആദ്യം ബാറ്റ് ചെയ്ത ​ഗയാനയ്ക്കായി ഷിമ്രോൺ ഹെറ്റ്മെയർ 43 പന്തിൽ 9 സിക്സും 8 ഫോറും സഹിതം 111 റൺസ് അടിച്ചു കൂട്ടി. അതോടെ ടീം സ്കോർ 185ൽ എത്തി. താരത്തിന്റെ സിപഎല്ലിലെ രണ്ടാം സെഞ്ച്വറിയാണിത്. മറുപടി പറയാനിറങ്ങിയ ട്രിൻബാ​ഗോ നൈറ്റ്റൈഡേഴ്സിന്റെ പോരാട്ടം 7 വിക്കറ്റ് നഷ്ടത്തിൽ 172 റൺസിൽ അവസാനിച്ചു.

Summary

Glenn Phillips produced another moment of brilliance in the Caribbean Premier League as his audacious one-handed catch sent Sunil Narine packing during Trinbago Knight Riders chase against Guyana Amazon Warriors

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com