സഞ്ജു സാംസണ്‍, വൈഭവ് സൂര്യവംശി BCCI
Sports

സഞ്ജു പുറത്ത്, സൂര്യവംശി അകത്ത്; സിംബാബ്‌വെക്കെതിരെയുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു

റിങ്കു സിങ് ടീമില്‍ തിരിച്ചെത്തി. പ്രഭ്‌സിമ്രാന്‍ സിങിന് ആദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം ലഭിച്ചു.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Sujith

മുംബൈ: സിംബാബ്‌വെക്കെതിരെയുള്ള ടി20 പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. മൂന്ന് മത്സരങ്ങളുള്ള പരമ്പരയില്‍ സഞ്ജു സാംസണ്‍ ഇല്ല. പകരം കൗമാരതാരം വൈഭവ് സൂര്യവംശിയെ ഉള്‍പ്പെടുത്തി. റിങ്കു സിങ് ടീമില്‍ തിരിച്ചെത്തി. പ്രഭ്‌സിമ്രാന്‍ സിങിന് ആദ്യമായി ഇന്ത്യന്‍ സീനിയര്‍ ടീമില്‍ ഇടം ലഭിച്ചു.

ഹരാരെയില്‍ വച്ചാണ് മൂന്ന് മത്സരങ്ങളും നടക്കുന്നത്. ആദ്യമത്സരം ജൂലൈ 23നാണ്. രണ്ടാമത്തെ മത്സരം ജൂലൈ 25നും മൂന്നാമത്തെ മത്സരം ജൂലൈ 26നും ആണ്. നിതീഷ് കുമാര്‍ റെഡ്ഡിക്ക് പകരം ശിവം ദുംബൈയെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഇന്ത്യന്‍ ടീം:

ശ്രേയസ് അയ്യര്‍ (ക്യാപ്റ്റന്‍), വൈഭവ് സൂര്യവംശി, അഭിഷേക് ശര്‍മ, തിലക് വര്‍മ (വൈസ് ക്യാപ്റ്റന്‍), ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ശിവം ദുബെ, സൂര്യന്‍ഷ് ഷെഡ്‌ജെ, റിങ്കു സിങ്, ഹര്‍ഷ് ദുബെ, വരുണ്‍ ചക്രവര്‍ത്തി, പ്രിന്‍സ് യാദവ്, യാഷ് ഠാക്കൂര്‍, അശോക് ശര്‍മ, മായങ്ക് യാദവ്, പ്രഭ്‌സിമ്രാന്‍ സിങ് (വിക്കറ്റ് കീപ്പര്‍).

India squad for Zimbabwe tour: Sanju Samson dropped; Prabhsimran Singh earns maiden call-up

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വര്‍ഷം മൂന്ന് സൗജന്യ ഗ്യാസ് സിലിണ്ടര്‍, സ്ത്രീകള്‍ക്ക് എക്‌സ്പ്രസ്, ഡീലക്‌സ് ബസുകളിലും ഫ്രീ യാത്ര; പ്രഖ്യാപനങ്ങളുമായി വിജയ് സര്‍ക്കാര്‍

'റിയൽ മെയ്യഴകൻ കോമ്പോ', കിലോ മീറ്ററുകളോളം ബൈക്ക് തള്ളി ​ഗോവിന്ദ് വസന്ത; വിഡിയോയുമായി '96' സംവിധായകൻ

'ബോസ്' എന്നും 'എക്‌സ്' എന്നും വിളിപ്പേര്, ഓണക്കാലത്ത് ലക്ഷ്യമിട്ടത് 5 കോടിയുടെ കച്ചവടം; വൈറ്റിലയില്‍ പിടിയിലായത് സംസ്ഥാനത്തേക്ക് ലഹരി എത്തിക്കുന്ന പ്രധാനി

കുംഭമേളയ്ക്ക് ചെലവഴിക്കുന്ന തുകയുടെ 0.1 ശതമാനം വിനിയോഗിച്ചാൽ സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ഒഴിവാക്കാമായിരുന്നു: ജസ്റ്റിസ് പി ബി വരാലെ

സ്വര്‍ണവില വീണ്ടും 1,20,000ന് മുകളില്‍; 20 ദിവസത്തിനിടെ 15,000 രൂപയുടെ വര്‍ധന