ദ്രാവിഡും കോഹ്‍ലിയും/ പിടിഐ 
Sports

ബാസ് ബോളിനെ മെരുക്കുമോ? ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പര, ഇന്ത്യയുടെ ഒരുക്കങ്ങള്‍ 20 മുതല്‍

അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് പര്യടനത്തിനായി എത്തുന്ന ഇംഗ്ലണ്ട് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: അഫ്ഗാനിസ്ഥാനെതിരായ ടി20 പരമ്പര ഇന്ത്യ തൂത്തുവാരി. ഇതോടെ ലോകകപ്പിനു മുന്‍പുള്ള ഇന്ത്യയുടെ ടി20 പരമ്പരയും അവസാനിച്ചു. ഇന്ത്യന്‍ ടീം ഇനി ടെസ്റ്റ് പോരാട്ടങ്ങളുടെ ഭൂമികയിലേക്ക്. 

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ടെസ്റ്റ് ഒരുക്കങ്ങള്‍ക്ക് ഈ മാസം 20നു തുടക്കമാകും. അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയാണ് പര്യടനത്തിനായി എത്തുന്ന ഇംഗ്ലണ്ട് ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. 

ഒരുക്കങ്ങള്‍ ഈ മാസം 20നു തുടങ്ങുമെന്ന കാര്യം കോച്ച് രാഹുല്‍ ദ്രാവിഡ് സ്ഥിരീകരിച്ചു. അഫ്ഗാനെതിരായ ടി20 കളിച്ച ടീമിലെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിരാട് കോഹ്‌ലി, യശസ്വി ജയ്‌സ്വാള്‍, ശുഭ്മാന്‍ ഗില്‍, കുല്‍ദീപ് യാദവ്, അക്ഷര്‍ പട്ടേല്‍, മുകേഷ് കുമാര്‍, ആവേശ് ഖാന്‍ എന്നിവര്‍ ടെസ്റ്റ് ടീമിലും അംഗങ്ങളാണ്. 

ഈ മാസം 25 മുതലാണ് ആദ്യ ടെസ്റ്റ്. ഇംഗ്ലണ്ടിന്റെ ബാസ് ബോള്‍ ശൈലി ഇന്ത്യന്‍ മണ്ണില്‍ വിജയിക്കുമോ, വിജയിച്ചാല്‍ മറുമരുന്നു ഇന്ത്യയുടെ പക്കലുണ്ടോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്കുള്ള ഉത്തരമാണ് ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബലാബലത്തില്‍നിന്നു കെസി പുറത്ത്?, ഡല്‍ഹിയില്‍ തുടരാന്‍ ഹൈക്കമാന്‍ഡ്, പാര്‍ലമെന്‍ററി പദവിയില്‍ പുനര്‍ നിയമനം

വെറുതേ ഇടുന്നതല്ല റോഡിലെ വരകൾ,അറിയാം

ഇത് തീരെ പ്രതീക്ഷിച്ചില്ല! അജിത്തിന്റെ റേസിങ് യാത്ര ഇനി ബി​ഗ് സ്ക്രീനിൽ കാണാം; 'ഗ്ലാഡിയേറ്റേഴ്‌സ്' മോഷൻ പോസ്റ്റർ

ആട്ടിന്‍ തോലിട്ട ചെന്നായ്ക്കളേ, ആ സ്ത്രീ ഞാനല്ല'; സജ്‌ന-ഫിറോസ് ബന്ധം തകര്‍ത്തത് താനല്ലെന്ന് സൂര്യ

15 മിനിറ്റിൽ മൂന്ന് തവണയിൽ കൂടുതൽ കോട്ടുവായ, ചില ആരോ​ഗ്യപ്രശ്നങ്ങളുടെ സൂചനയെന്ന് വിദ​ഗ്ധർ

SCROLL FOR NEXT