ഋഷഭ് പന്ത്/ഫോട്ടോ: എഎഫ്പി 
Sports

തിരിച്ചടിക്കാന്‍ ഇന്ത്യ, രണ്ടാം ട്വന്റി20 ഇന്ന് കട്ടക്കില്‍; ആശങ്ക ഡെത്ത് ഓവര്‍ ബൗളിങ്ങില്‍

സൗത്ത് ആഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജിന് പകരം എന്‍ഗിഡി പ്ലേയിങ് ഇലവനില്‍ എത്തിയക്കും

Author : സമകാലിക മലയാളം ഡെസ്ക്

കട്ടക്ക്: സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ രണ്ടാം ട്വന്റി20 ഇന്ന്. ഡല്‍ഹിയില്‍ നടന്ന ആദ്യ ട്വന്റി20യില്‍ കൂറ്റന്‍ വിജയ ലക്ഷ്യം ഉയര്‍ത്തിയിട്ടും പ്രതിരോധിക്കാന്‍ കഴിയാതെ പോയത് ഇന്ത്യക്ക് ആശങ്കയാണ്. കട്ടക്കില്‍ ഇന്ന് ജയിച്ച് പരമ്പരയില്‍ ഒപ്പമെത്തുകയാവും ഋഷഭ് പന്തും കൂട്ടരും ലക്ഷ്യമിടുക. 

ഡെത്ത് ബൗളിങ് ആണ് ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്. ഭുവി, ഹര്‍ഷല്‍ പട്ടേല്‍ എന്നീ ഡെത്ത് ബൗളര്‍മാര്‍ ഉണ്ടായിട്ടും റണ്‍ ഒഴുക്ക് തടയാന്‍ ഇവര്‍ക്ക് കഴിഞ്ഞില്ല. എന്നാല്‍ ആദ്യ കളിയില്‍ തോല്‍വിയിലേക്ക് വീണെങ്കിലും പ്ലേയിങ് ഇലവനില്‍ ഇന്ത്യ മാറ്റം വരുത്താനുള്ള സാധ്യത കുറവാണ്. 

ഋഷഭ് പന്തിന്റെ ബൗളിങ് ചെയ്ഞ്ചുകള്‍ നിര്‍ണായകമാവും. ആദ്യ ട്വന്റി20യില്‍ ചഹലിന് ഓവര്‍ നല്‍കിയ വിധവും ക്വാട്ട പൂര്‍ത്തിയാക്കാന്‍ അനുവദിക്കാതിരുന്നതും ചോദ്യം ചെയ്യപ്പെട്ടിരുന്നു. സൗത്ത് ആഫ്രിക്കന്‍ നിരയില്‍ കേശവ് മഹാരാജിന് പകരം എന്‍ഗിഡി പ്ലേയിങ് ഇലവനില്‍ എത്തിയക്കും. ഡല്‍ഹിയില്‍ കേശവ് മഹാരാജ് 43 റണ്‍സ് ആണ് വഴങ്ങിയത്. കട്ടക്കിലേത് സ്പിന്നര്‍മാര്‍ക്ക് പിന്തുണ ലഭിക്കുന്ന പിച്ചാണ്. റണ്‍ ഉയര്‍ത്താന്‍ ഇവിടെ പ്രയാസപ്പെടും. 

ഇന്ത്യയുടെ സാധ്യത ഇലവന്‍: ഇഷാന്‍ കിഷന്‍, ഋതുരാജ്, ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, ഹര്‍ദിക് പാണ്ഡ്യ, ദിനേശ് കാര്‍ത്തിക്, അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ചഹല്‍, ആവേശ് ഖാന്‍

സൗത്ത് ആഫ്രിക്ക സാധ്യത 11: ഡികോക്ക്, ബവുമ, പ്രെടോറിയസ്, ദസന്‍, ഡേവിഡ് മില്ലര്‍, സ്റ്റബ്‌സ്, പാര്‍നല്‍, റബാഡ, നോര്‍ജെ, എന്‍ഗിഡി, ഷംസി

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി