വിരാട് കോഹ്‌ലി / ട്വിറ്റര്‍ ചിത്രം 
Sports

സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യ 16ന് തിരിക്കും; 44 ദിവസം ബയോ ബബിളില്‍

ഡിസംബര്‍ 16ന് ഇന്ത്യന്‍ സംഘം സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി തിരിക്കുമെന്ന് സൂചന

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഡിസംബര്‍ 16ന് ഇന്ത്യന്‍ സംഘം സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിനായി തിരിക്കുമെന്ന് സൂചന. ടെസ്റ്റ്, ഏകദിന പരമ്പരക്കായി 44 ദിവസം ഇന്ത്യന്‍ സംഘം ബയോ ബബിളില്‍ കഴിയും. 

സൗത്ത് ആഫ്രിക്കയില്‍ എത്തുന്ന ഇന്ത്യന്‍ സംഘം ടെസ്റ്റ് പരമ്പര അവസാനിക്കുന്നത് വരെ ബയോ ബബിളില്‍ തുടരും. ഏകദിന പരമ്പരയും കളിക്കുന്ന താരങ്ങള്‍ എട്ട് ദിവസം കൂടി ബയോ ബബിളില്‍ തുടരണം. നിലവില്‍ ന്യൂസിലാന്‍ഡ് പര്യടനം കഴിഞ്ഞ് ഇടവേളയിലാണ് ഇന്ത്യന്‍ താരങ്ങള്‍. സൗത്ത് ആഫ്രിക്കന്‍ പര്യടനത്തിന് മുന്‍പായി മുംബൈയില്‍ ടീം അംഗങ്ങളും സപ്പോര്‍ട്ട് സ്റ്റാഫും ഇന്ന് ബയോ ബബിളില്‍ പ്രവേശിക്കും. 

ബോക്‌സിങ് ഡേ ടെസ്‌റ്റോടെയാണ് പരമ്പരക്ക് തുടക്കം

മൂന്ന് ടെസ്റ്റുകളുടെ പരമ്പരക്കുള്ള 18 അംഗ ഇന്ത്യന്‍ ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. സെഞ്ചൂറിയനില്‍ ബോക്‌സിങ് ഡേ ടെസ്‌റ്റോടെയാണ് പരമ്പരക്ക് തുടക്കം. ജനുവരി 3-7 തിയതികളിലായാണ് ജോഹന്നാസ്ബര്‍ഗില്‍ നടക്കുന്ന രണ്ടാമത്തെ ടെസ്റ്റ്. മൂന്നാമത്തേത് ജനുവരി 11-15 തിയതികളിലായി കേപ്ടൗണില്‍ നടക്കും. 

ജനുവരി 19നാണ് ആദ്യ ഏകദിനം, രണ്ടാമത്തേത് ജനുവരി 21നും മൂന്നാമത്തേത് ജനുവരി 23നും. ഏകദിന മത്സരങ്ങള്‍ ഐസിസിയുടെ വേള്‍ഡ് കപ്പ് സൂപ്പര്‍ ലീഗിന്റെ ഭാഗമാണ്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

വയനാട്ടിലേക്ക് യാത്ര അരുത്, വിനോദസഞ്ചാരികള്‍ സുരക്ഷിത ഇടങ്ങളില്‍ തുടരണം, മുന്നറിയിപ്പ്

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി