ഇംഗ്ലണ്ടിന്റെ വിക്കറ്റ് എടുത്തതിന് പിന്നാലെ ആഘോഷിക്കുന്ന ഇന്ത്യന്‍ ടീം 
Sports

1971ന് ശേഷം ഇംഗ്ലണ്ടില്‍ വിജയക്കൊടി പാറിക്കാന്‍ ഇന്ത്യ, അവസാന ടെസ്റ്റ് നാളെ; സാധ്യതാ പ്ലേയിങ് ഇലവന്‍ 

2-1ന് പരമ്പരയില്‍ മുന്‍പില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഓള്‍ഡ് ട്രഫോഡില്‍ സമനില പിടിച്ചാലും ചരിത്രം കുറിക്കാം

Author : സമകാലിക മലയാളം ഡെസ്ക്

മാഞ്ചസ്റ്റര്‍: 1971ന് ശേഷം ഇംഗ്ലണ്ടില്‍ ടെസ്റ്റ് പരമ്പര ജയം എന്ന ലക്ഷ്യവുമായി ഇംഗ്ലണ്ടിന് എതിരെ ഇന്ത്യ നാളെ ഇറങ്ങും. മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രഫോഡിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ്. 2-1ന് പരമ്പരയില്‍ മുന്‍പില്‍ നില്‍ക്കുന്ന ഇന്ത്യക്ക് ഓള്‍ഡ് ട്രഫോഡില്‍ സമനില പിടിച്ചാലും ചരിത്രം കുറിക്കാം. 

അവസാന ടെസ്റ്റില്‍ ആര്‍ അശ്വിന്‍ കളിക്കുമോ എന്നതാണ് പ്രധാന ചോദ്യം. ആദ്യ നാല് ടെസ്റ്റിലും തങ്ങളുടെ പ്രധാന സ്പിന്നറെ മാറ്റി നിര്‍ത്തിയാണ് ഇന്ത്യ ഇറങ്ങിയത്. നാലാം ടെസ്റ്റിലും രവീന്ദ്ര ജഡേജയെ ഒപ്പം കൂട്ടിയ ഇന്ത്യ ജഡേജയെ രഹാനെയ്ക്ക് മുകളില്‍ ബാറ്റിങ്ങില്‍ ഇറക്കി പരീക്ഷണം നടത്തുകയും ചെയ്തിരുന്നു. 

നാലാം ടെസ്റ്റില്‍ ഓവലില്‍ ശാര്‍ദുലും ഉമേഷ് യാദവും ഇന്ത്യന്‍ ടീമിലേക്ക് എത്തിയിരുന്നു. ഇരുവരും മികവ് കാണിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ നിര്‍ണായകമായ അഞ്ചാം ടെസ്റ്റില്‍ മുഹമ്മദ് ഷമിയെ തിരികെ കൊണ്ടുവരുമോ എന്ന ചോദ്യം ഉയരുന്നു. ഓവലില്‍ മികവ് കണ്ടെത്താന്‍ കഴിയാതിരുന്ന മുഹമ്മദ് സിറാജിന് പകരം മുഹമ്മദ് ഷമി പ്ലേയിങ് ഇലവനിലേക്ക് എത്താനാണ് സാധ്യത. 

ജോ റൂട്ട് ഉള്‍പ്പെടെയുള്ള പ്രധാന താരങ്ങളുടെ വിക്കറ്റ് വീഴ്ത്തി കളി ഇന്ത്യക്ക് അനുകൂലമാക്കാന്‍ മുന്‍പില്‍ നിന്ന ഉമേഷ് യാദവിനെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യതയില്ല. ബാറ്റിങ്ങില്‍ ഫോം കണ്ടെത്താതെ നില്‍ക്കുന്ന രഹാനെയ്ക്ക് നേരേയും വിമര്‍ശനം ഉയരുന്നുണ്ട്. എങ്കിലും രഹാനെ അഞ്ചാം ടെസ്റ്റില്‍ കളിക്കാനാണ് സാധ്യത കൂടുതല്‍. 

രഹാനെയ്ക്ക് പകരം സൂര്യകുമാര്‍ യാദവും ഹനുമാ വിഹാരിയും ടീം മാനേജ്‌മെന്റിന് മുന്‍പിലുണ്ട്. എന്നാല്‍ അവസാന ടെസ്റ്റ് നിര്‍ണായകമാണ് എന്നിരിക്കെ പരീക്ഷണത്തിന് ഇന്ത്യ മുതിരാനുള്ള സാധ്യത വിരളമാണ്. അഞ്ചാം ടെസ്റ്റില്‍ അവസരം ലഭിച്ചാല്‍ മികച്ച ഇന്നിങ്‌സ് രഹാനെയ്ക്ക് ഉറപ്പാക്കേണ്ടതുണ്ട്. അതല്ലെങ്കില്‍ ടീമില്‍ സ്ഥാനം നിലനിര്‍ത്തുക രഹാനെയ്ക്ക് വെല്ലുവിളിയാവും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഉമ്മന്‍ ചാണ്ടിയെ പുറകില്‍ നിന്ന് കുത്തി, പിആര്‍ വര്‍ക്കിലൂടെ സതീശന്‍ നേതാക്കളെ മണ്ടന്മാരാക്കുന്നു'; ലീഗ് നേതൃത്വത്തെ വിമര്‍ശിച്ച് ബാനര്‍

'കോഴിക്കറിയില്‍ തൂവല്‍ ഫ്രീ, ചോറില്‍ പാറ്റയും'; മൈസൂരില്‍ മലയാളി വിദ്യാര്‍ഥികള്‍ക്ക് ദുരിതജീവിതം

ഗ്ലാസ് വൃത്തിയാക്കിയിട്ടും ചീഞ്ഞ മുട്ടയുടെ നാറ്റം വരുന്നോ? കാരണം ഇതാണ്

'ടോസ് സമയത്ത് സൂര്യ കൈ തന്നില്ല, ഇന്ത്യയുടെ ഡ്രസിങ് റൂമില്‍ പോയപ്പോള്‍ ഒരു താരവും മൈന്‍ഡ് ചെയ്തില്ല'

ഇറാനില്‍നിന്നു മടങ്ങുംവഴി ക്യൂബയേയും ഞങ്ങളിങ്ങെടുക്കും; വിവാദ പരാമര്‍ശവുമായി ട്രംപ്

SCROLL FOR NEXT