ഫോട്ടോ: ബിസിസിഐ, ട്വിറ്റര്‍ 
Sports

പരമ്പര പിടിക്കാന്‍ ഇന്ത്യ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത് ന്യൂസിലന്‍ഡ്; സഞ്ജുവിന് അവസരമില്ല 

മലയാളി താരം സഞ്ജു സാംസണിന് മൂന്നാം ട്വന്റി20യിലും പ്ലേയിങ് ഇലവനില്‍ ഇടം നേടാനായില്ല

Author : സമകാലിക മലയാളം ഡെസ്ക്

നാപ്പിയര്‍:  പരമ്പര ജയം നിര്‍ണയിക്കുന്ന മത്സരത്തില്‍ ടോസ് ന്യൂസിലന്‍ഡിന്. ടോസ് നേടിയ കിവീസ് ക്യാപ്റ്റന്‍ ടിം സൗത്തി ബാറ്റിങ് തെരഞ്ഞെടുത്തു. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍ ഇല്ലാതെയാണ് ന്യൂസിലന്‍ഡ് കളിക്കുന്നത്. 

മഴയെ തുടര്‍ന്ന് ഒരു മണിക്കൂര്‍ വൈകിയാണ് ടോസ് ഇടാനായത്. മലയാളി താരം സഞ്ജു സാംസണിന് മൂന്നാം ട്വന്റി20യിലും പ്ലേയിങ് ഇലവനില്‍ ഇടം നേടാനായില്ല. രണ്ടാം ട്വന്റി20യില്‍ ഇറങ്ങിയ ടീമില്‍ നിന്ന് ഒരു മാറ്റവുമായാണ് ഇന്ത്യ വരുന്നത്. വാഷിങ്ടണ്‍ സുന്ദറിന് പകരം ഹര്‍ഷല്‍ പട്ടേല്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. 

നാല് പേസര്‍മാരുമായാണ് ഇന്ത്യ കളിക്കുന്നത്. കൂടാതെ ഓള്‍റൗണ്ടര്‍മാരായി ഹര്‍ദിക്കും ദീപക് ഹൂഡയും. ചഹലാണ് സ്പിന്നര്‍. ഓപ്പണിങ്ങില്‍ ഇഷാന്‍ കിഷന്‍-ഋഷഭ് പന്ത് സഖ്യം തുടരും. ആദ്യ ട്വന്റി20 മഴയെ തുടര്‍ന്ന് ഉപേക്ഷിച്ചപ്പോള്‍ രണ്ടാം മത്സരത്തില്‍ 65 റണ്‍സിനാണ് ഇന്ത്യ ജയിച്ചു കയറിയത്. 

സൂര്യകുമാര്‍ യാദവിന്റെ സെഞ്ചുറി ബലത്തിലാണ് രണ്ടാം ട്വന്റി20യില്‍ ഇന്ത്യ ജയം പിടിച്ചത്. മറ്റ് ഇന്ത്യന്‍ ബാറ്റേഴ്‌സ് എല്ലാം നിരാശപ്പെടുത്തിയപ്പോള്‍ 51 പന്തില്‍ നിന്ന് 111 റണ്‍സ് ആണ് സൂര്യകുമാര്‍ യാദവ് നേടിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT