ഹരാരെ: സിംബാബ്‍വെക്കെതിരായ ഏകദിന പരമ്പര തൂത്തുവാരാൻ ഒരുങ്ങി ഇന്ത്യ. ഏകദിന പരമ്പരയിലെ മൂന്നാമത്തേയും അവസാനത്തേയും പോരാട്ടം ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉചയ്ക്ക് 12.45നാണ് മത്സരം ആരംഭിക്കുന്നത്. രണ്ട് മത്സരങ്ങളും ആധികാരികമായി ജയിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ കളത്തിലെത്തുന്നത്.
മലയാളി താരം സഞ്ജു സാംസണ്‍ ടീമിലെ സ്ഥാനം നിലനിർത്തും. അതേസമയം പരമ്പര ഉറപ്പിച്ചതിനാൽ പ്ലെയിങ് ഇലവനില്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയേക്കും. ആദ്യ രണ്ട് മത്സരങ്ങളിലും ടോസ് നേടി ഫീൽഡിങിനിറങ്ങിയ ഇന്ത്യ ഇത്തവണ ബാറ്റർമാർക്ക് അവസരം നൽകിയേക്കും.
പരിക്കും കോവിഡും അലട്ടിയിരുന്ന ക്യാപ്റ്റൻ കെഎൽ രാഹുലിന് ഏഷ്യാ കപ്പിന് മുൻപ് ഫോമിലേക്ക് മടങ്ങിയെത്താനുള്ള അവസാന അവസരമാണ് മൂന്നാം ഏകദിനം. ഇന്ത്യ ഷഹബാസ് അഹമ്മദിനോ രാഹുല്‍ ത്രിപാഠിക്കോ അരങ്ങേറ്റത്തിന് അവസരം നൽകിയേക്കും. ഇവര്‍ക്കൊപ്പം ആവേശ് ഖാനും ഋതുരാജ് ഗെയ്‌ക്‌വാദും അവസരത്തിനായി കാത്തിരിക്കുന്നു. രണ്ടാം ഏകദിനത്തില്‍ വിശ്രമത്തിലായിരുന്ന ദീപക് ചഹര്‍ ഇന്ന് കളിക്കും എന്നുറപ്പായിട്ടുണ്ട്.
ആശ്വാസ ജയം തേടിയിറങ്ങുന്ന സിംബാബ്‍വെ ഓപ്പണിങിലെ പിഴവ് മറികടക്കാനുള്ള ശ്രമത്തിലാണ്. 2020 മുതൽ സിംബാബ്‍വെ 14 സഖ്യത്തെ പരീക്ഷിച്ചെങ്കിലും ഒന്നും വിജയിച്ചില്ല. സിക്കന്തർ റാസ, ക്യാപ്റ്റൻ റെഗിസ് ചകബ്‍വ എന്നിവരിലാണ് ആതിഥേയർക്ക് പ്രതീക്ഷ.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates