India vs Afghanistan x
Sports

ശുഭ്മാന്‍ ഗില്ലും തൂക്കി സെഞ്ച്വറി; പന്തും ഫോമിൽ! ഇന്ത്യ കൂറ്റന്‍ സ്‌കോറിലേക്ക്

കെഎല്‍ രാഹുലിന് പിന്നാലെയാണ് നായകനും ശതകം തൊട്ടത്

Author : സമകാലിക മലയാളം ഡെസ്ക്
Edited By : രഞ്ജിത്ത് കാർത്തിക

ചണ്ഡീഗഢ്: ഐപിഎല്ലിലെ മിന്നും ഫോം ടെസ്റ്റിലും തുടര്‍ന്നു ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍. അഫ്ഗാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റ് പോരാട്ടത്തില്‍ ഗില്‍ കിടിലന്‍ സെഞ്ച്വറിയുമായി കളം വാഴുന്നു. കരിയറിലെ 11ാം ടെസ്റ്റ് സെഞ്ച്വറിയാണ് താരം കുറിച്ചത്. 138 പന്തുകള്‍ നേരിട്ട് 11 ഫോറും ഒരു സിക്‌സും സഹിതമാണ് ശതകം.

നേരത്തെ ഓപ്പണര്‍ കെഎല്‍ രാഹുലും സെഞ്ച്വറി നേടിയിരുന്നു. പിന്നാലെയാണ് ഗില്ലും ശതകം തൊട്ടത്. സായ് സുദര്‍ശനും ഐപിഎല്‍ ഫോം തുടര്‍ന്നു. താരം അര്‍ധ സെഞ്ച്വറി നേടി മടങ്ങി. ഋഷഭ് പന്തും അര്‍ധ സെഞ്ച്വറി നേടി. ഗില്‍ 3 സിക്‌സും 2 ഫോറും സഹിതം 70 പന്തില്‍ 50 റണ്‍സിലെത്തി.

ഒന്നാം ദിനം കളി നിർത്തുമ്പോൾ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തിൽ 368 റൺസെന്ന ശക്തമായ നിലയിൽ. നിലവില്‍ ഗില്‍ 103 റണ്‍സുമായി ബാറ്റിങ് തുടരുന്നു. പന്ത് 50 റണ്‍സിലും നില്‍ക്കുന്നു.

ടോസ് നേടി ഇന്ത്യ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. രാഹുല്‍ 165 പന്തില്‍ 11 ഫോറുകള്‍ സഹിതം 100 റണ്‍സെടുത്തു. കരിയറിലെ 12ാം ടെസ്റ്റ് സെഞ്ച്വറിയാണ് രാഹുല്‍ സ്വന്തമാക്കിയത്. സെഞ്ച്വറിക്കു പിന്നാലെ താരം പുറത്താകുകയും ചെയ്തു. സായ് സുദര്‍ശന്‍ 104 പന്തില്‍ 13 ഫോറുകള്‍ സഹിതം 81 റണ്‍സ് സ്വന്തമാക്കി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് പുറത്തായ മറ്റൊരു താരം. ജയ്‌സ്വാള്‍ 24 റണ്‍സെടുത്തു.

ഇന്ത്യക്ക് നഷ്ടമായ 3 വിക്കറ്റുകളില്‍ രണ്ടും മുഹമ്മദ് സലീം വീഴ്ത്തി. സിയാവുര്‍ റഹ്മാന്‍ ഒരു വിക്കറ്റെടുത്തു.

India vs Afghanistan: captain Shubman Gill has slammed another Test hundred

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എന്‍ പ്രശാന്തും ബി അശോകും തിരികെ സര്‍വീസിലേക്ക്; സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

'മഹേശന്റെ ആത്മഹത്യക്ക് കാരണം വെള്ളാപ്പള്ളി നടേശന്റെ ഭീഷണി'; പുനരന്വേഷണം വേണമെന്ന് മുഖ്യമന്ത്രിക്ക് വിഎം സുധീരന്റെ കത്ത്

3 ലോക ചാംപ്യൻമാരെ കിറുകൃത്യം പ്രവചിച്ചു; 'ഇത്തവണ അവർ ലോകകപ്പ് ഉയർത്തും'! ​ഗണിത ശാസ്ത്രജ്ഞന്റെ ഞെട്ടിക്കും പ്രവചനം ​

വീടിന്റെ മതില്‍ ഇടിഞ്ഞുവീണു; സഹോദരങ്ങള്‍ക്ക് ദാരുണാന്ത്യം

നിങ്ങളുടെ സ്റ്റോറികള്‍ സുഹൃത്തുക്കള്‍ എത്ര തവണ കണ്ടു? ഇന്‍സ്റ്റഗ്രാമിലെ പ്രീമിയം ഫീച്ചറുകള്‍ അറിയാം

SCROLL FOR NEXT