രാഹുലിന് സെഞ്ച്വറി; സായ് സുദര്‍ശനും ഗില്ലിനും അര്‍ധ സെഞ്ച്വറി; ഇന്ത്യ 300 കടന്നു

അഫ്ഗാനിസ്ഥാനെതിരായ ഏക ടെസ്റ്റ്
kl rahul century celebration
India vs Afghanistanx
Updated on
1 min read

ചണ്ഡീഗഢ്: അഫ്ഗാനിസ്ഥാനെതിരായ ഒരേയൊരു ടെസ്റ്റ് പോരാട്ടത്തിന്റെ ആദ്യ ദിനത്തില്‍ ഇന്ത്യ 300 കടന്നു. ടോസ് നേടി ഇന്ത്യ ബാറ്റി തിരഞ്ഞെടുക്കുകയായിരുന്നു. ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ഇന്ത്യ 3 വിക്കറ്റ് നഷ്ടത്തില്‍ 341 റണ്‍സെന്ന നിലയില്‍.

ഓപ്പണര്‍ കെഎല്‍ രാഹുല്‍ സെഞ്ച്വറി നേടി മടങ്ങി. താരം 165 പന്തില്‍ 11 ഫോറുകള്‍ സഹിതം 100 റണ്‍സെടുത്തു. കരിയറിലെ 12ാം ടെസ്റ്റ് സെഞ്ച്വറിയാണ് രാഹുല്‍ സ്വന്തമാക്കിയത്.

ഐപിഎല്ലില്‍ മിന്നും ഫോമില്‍ കളിച്ച സായ് സുദര്‍ശനാണ് മൂന്നാമതായി എത്തിയത്. താരം 104 പന്തില്‍ 13 ഫോറുകള്‍ സഹിതം 81 റണ്‍സ് സ്വന്തമാക്കി. ഓപ്പണര്‍ യശസ്വി ജയ്‌സ്വാളാണ് പുറത്തായ മറ്റൊരു താരം. ജയ്‌സ്വാള്‍ 24 റണ്‍സെടുത്തു.

kl rahul century celebration
റൊണാള്‍ഡോയ്ക്ക് ലോകകപ്പ് വേണം! പ്രതാപം വീണ്ടെടുക്കാന്‍ ജര്‍മനി; പോരാട്ട ദിവസങ്ങള്‍ എന്ന്, സമയം എപ്പോള്‍?

നിലവില്‍ ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ 92 റണ്‍സുമായും ഋഷഭ് പന്ത് 34 റണ്‍സുമായും ക്രീസില്‍. ഗില്‍ 11 ഫോറും ഒരു സിക്‌സും തൂക്കി. പന്ത് 3 സിക്‌സുകള്‍ പറത്തി. ഇന്ത്യക്കായി മാനവ് സുതർ അരങ്ങേറ്റ ടെസ്റ്റ് കളിക്കും.

ഇന്ത്യക്ക് നഷ്ടമായ 3 വിക്കറ്റുകളില്‍ രണ്ടും മുഹമ്മദ് സലീം വീഴ്ത്തി. സിയാവുര്‍ റഹ്മാന്‍ ഒരു വിക്കറ്റെടുത്തു.

kl rahul century celebration
നയിക്കാന്‍ ശ്രേയസ്, വൈഭവ് സൂര്യവംശി ഇന്ത്യന്‍ ടി20 ടീമില്‍, വിക്കറ്റ് കീപ്പറായി സഞ്ജുവും ഇഷാനും
Summary

India vs Afghanistan: KL Rahul century

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
.story-element-title{ color: var(--arrow-c-light); }
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com