ശുഭ്മാന്‍ ഗില്ലിന്‍റെ ബാറ്റിങ് എക്സ്
Sports

യശസ്വി, ഗില്‍, ഹര്‍ഷിത് തിളങ്ങി; പിങ്ക് ബോള്‍ സന്നാഹത്തില്‍ ഇന്ത്യയ്ക്ക് അനായാസ ജയം

ബാറ്റിങില്‍ വീണ്ടും അമ്പേ പരാജയപ്പെട്ട് ക്യാപ്റ്റന്‍ രോഹിത് ശര്‍മ, 3 റണ്‍സില്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കാന്‍ബറ: പ്രൈം മിനിസ്റ്റേഴ്സ് ഇലവനെതിരായ പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് അനായാസ ജയം. 5 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. 50 ഓവറാക്കി പുതുക്കി നിശ്ചയിച്ച പോരില്‍ ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ 43.2 ഓവറില്‍ 240 റണ്‍സില്‍ പുറത്തായി. ഇന്ത്യ 46 ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 257 റണ്‍സെടുത്താണ് ജയം സ്വന്തമാക്കിയത്.

ഇന്ത്യക്കായി ശുഭ്മാന്‍ ഗില്‍ അര്‍ധ സെഞ്ച്വറി നേടി. താരം 50 റണ്‍സെടുത്തു. ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ (45), നിതീഷ് കുമാര്‍ റെഡ്ഡി (42), കെഎല്‍ രാഹുല്‍ (27), രവീന്ദ്ര ജഡേജ (27), വാഷിങ്ടന്‍ സുന്ദര്‍ (പുറത്താകാതെ 42) എന്നിവരെല്ലാം ബാറ്റിങില്‍ തിളങ്ങി.

ക്യാപ്റ്റന്‍ രോഹിത് ശര്‍മ പക്ഷേ വീണ്ടും ബാറ്റിങില്‍ അമ്പേ പരാജയമായി. 11 പന്തില്‍ 3 റണ്‍സുമായി രോഹിത് മടങ്ങി. സമീപ കാലത്ത് ടെസ്റ്റില്‍ ഫോം ഔട്ടായി ഉഴറുകയാണ് നായകന്‍. സന്നാഹ മത്സരത്തിലും താരത്തിനു തിളങ്ങാന്‍ സാധിച്ചില്ല. രണ്ടാം ടെസ്റ്റിനൊരുങ്ങുന്ന ഇന്ത്യക്ക് രോഹിതിന്റെ ഫോം ഔട്ടാണ് വലിയ തലവേദനയാകുന്നത്.

മഴയെ തുടര്‍ന്നു ദ്വിദിന പോരാട്ടം ഇന്ന് 50 ഓവറാക്കി ചുരുക്കിയാണ് നടന്നത്. അഡ്ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പിങ്ക് പന്തിലാണ് ഇന്ത്യ ഓസ്ട്രേലിയയുമായി ഏറ്റുമുട്ടുന്നത്. അതിനാലാണ് പരിശീലന മത്സരം പിങ്ക് പന്തിലാക്കിയത്.

ഹര്‍ഷിത് റണയുടെ മിന്നും ബൗളിങാണ് പ്രൈം മിനിസ്റ്റേഴ്സ് ഇലവനെ 240ല്‍ ഒതുക്കിയത്. താരം നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അകാശ് ദീപ് രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

പ്രൈം മിനിസ്റ്റേഴ്സ് ഇലവനായി ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് സെഞ്ച്വറി നേടി. താരം 107 റണ്‍സെടുത്തു. വാലറ്റത്ത് ഹന്നോ ജേക്കബ്സ് അര്‍ധ സെഞ്ച്വറി നേടി. 60 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്. 40 റണ്‍സെടുത്ത ജാക്ക് ക്ലൈറ്റനാണ് തിളങ്ങിയ മറ്റൊരു താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT