ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ബാറ്റിങില്‍ എക്സ്
Sports

പിങ്ക് ബോള്‍ സന്നാഹം; പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരെ ഇന്ത്യക്ക് 241 റണ്‍സ് ലക്ഷ്യം

കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും ഓപ്പണര്‍മാര്‍, രോഹിത് അഞ്ചാമന്‍

Author : സമകാലിക മലയാളം ഡെസ്ക്

കാന്‍ബറ: പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെതിരായ പിങ്ക് ബോള്‍ സന്നാഹ മത്സരത്തില്‍ ഇന്ത്യക്ക് 241 റണ്‍സ് വിജയ ലക്ഷ്യം. മഴയെ തുടര്‍ന്നു ദ്വിദിന പോരാട്ടം ഇന്ന് 50 ഓവറാക്കി ചുരുക്കിയാണ് നടത്തുന്നത്. അഡ്‌ലെയ്ഡില്‍ നടക്കുന്ന രണ്ടാം ടെസ്റ്റില്‍ പിങ്ക് പന്തിലാണ് ഇന്ത്യ ഓസ്‌ട്രേലിയയുമായി ഏറ്റുമുട്ടുന്നത്. അതിനാലാണ് പരിശീലന മത്സരം പിങ്ക് പന്തിലാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത പ്രൈം മിനിസ്റ്റേഴ്‌സ് ഇലവന്‍ 43.2 ഓവറില്‍ 240 റണ്‍സിനു ഓള്‍ ഔട്ടായി. മറുപടി ബാറ്റിങ് ഇന്ത്യ തുടങ്ങി. കെഎല്‍ രാഹുലും യശസ്വി ജയ്‌സ്വാളും തന്നെയാണ് ഇന്ത്യക്കായി ഓപ്പണ്‍ ചെയ്യുന്നത്. ക്യാപ്റ്റന്‍ രോഹിത് ശര്‍മ തിരിച്ചെത്തിയെങ്കിലും താരം അഞ്ചാമനായാണ് ക്രീസിലെത്തുന്നത്.

നേരത്തെ ഹര്‍ഷിത് റണയുടെ മിന്നും ബൗളിങാണ് പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനെ 240ല്‍ ഒതുക്കിയത്. താരം നാല് വിക്കറ്റുകള്‍ സ്വന്തമാക്കി. അകാശ് ദീപ് രണ്ട് വിക്കറ്റെടുത്തു. മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, വാഷിങ്ടന്‍ സുന്ദര്‍, രവീന്ദ്ര ജഡേജ എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

പ്രൈം മിനിസ്റ്റേഴ്‌സ് ഇലവനായി ഓപ്പണര്‍ സാം കോണ്‍സ്റ്റാസ് സെഞ്ച്വറി നേടി. താരം 107 റണ്‍സെടുത്തു. വാലറ്റത്ത് ഹന്നോ ജേക്കബ്‌സ് അര്‍ധ സെഞ്ച്വറി നേടി. 60 പന്തില്‍ 61 റണ്‍സാണ് താരം നേടിയത്. 40 റണ്‍സെടുത്ത ജാക്ക് ക്ലൈറ്റനാണ് തിളങ്ങിയ മറ്റൊരു താരം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കലയും കരിയറും ഒരുമിച്ച്; സർക്കാർ ഫൈൻ ആർട്‌സ് കോളജുകളിൽ പ്രവേശനത്തിന് അപേക്ഷിക്കാം

പിണറായിയെ രക്ഷിക്കാന്‍ നടത്തിയ പ്രതിരോധം; ഭീകരസംഘം വിമാനത്തില്‍ നടത്തിയ ആക്രമണം നിസാരമല്ല; ഇപി ജയരാജന്‍

കെഎസ്ആര്‍ടിസി സൗജന്യയാത്ര: നഷ്ടകണക്കുകള്‍ നിരത്തി സ്വകാര്യ ബസുടമകള്‍, സര്‍വീസുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്ന് ആവശ്യം

ട്രംപിന്റേത് പ്രവചനാതീതമായ പെരുമാറ്റം; സമാധാന ചര്‍ച്ചകളില്‍ മനശാസ്ത്രജ്ഞരെ ഉള്‍പ്പെടുത്തി ഇറാന്‍; പ്രകടമായ മാറ്റമുണ്ടായെന്ന് റിപ്പോര്‍ട്ട്

SCROLL FOR NEXT