റിങ്കു സിങ് എക്സ്
Sports

'ഒന്നും നോക്കണ്ട, ചാമ്പിക്കോ... കോച്ച് ഗംഭീര്‍ പറഞ്ഞു'- വെളിപ്പെടുത്തി റിങ്കു

ശ്രീലങ്കയ്ക്ക് പിന്നാലെ ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയും ഇന്ത്യക്ക്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത് നിതീഷ് കുമാര്‍- റിങ്കു സിങ് സഖ്യം നാലാം വിക്കറ്റ് നടത്തിയ കടന്നാക്രമണമായിരുന്നു. ഇരുവരും അര്‍ധ സെഞ്ച്വറി നേടി. ഇപ്പോള്‍ ബാറ്റിങിനു ഇറങ്ങിയപ്പോള്‍ കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും തങ്ങളോടു പറഞ്ഞ കാര്യം വെളിപ്പെടുത്തുകയാണ് റിങ്കു സിങ്.

'സ്വത സിദ്ധമായ ബാറ്റിങ് പുറത്തെടുക്കാനാണ് കോച്ചും ക്യാപ്റ്റനും ആവശ്യപ്പെട്ടത്. സാഹചര്യം നോക്കേണ്ട കാര്യമില്ല. കൂറ്റനടിയിലൂടെ സ്‌കോറുയര്‍ത്താനായിരുന്നു നിര്‍ദ്ദേശം. സ്വന്തം ശൈലിയില്‍ ബാറ്റ് വീശാനുള്ള പൂര്‍ണ സ്വാതന്ത്ര്യമാണ് കോച്ച് നല്‍കിയത്.'

'ടീം നില്‍ക്കുന്ന അവസ്ഥ നോക്കിയാണ് പൊതുവെ ഞാന്‍ ബാറ്റ് ചെയ്യുന്നത്. നേരത്തെ ബാറ്റിങിനെത്തിയാല്‍ മോശം പന്തുകളെ ആക്രമിക്കുക എന്നതാണ് എന്റെ രീതി. 2, 3 ഓവര്‍ മാത്രം ബാക്കിയുള്ളപ്പോഴാണ് ക്രീസിലെത്തുന്നതെങ്കില്‍ കൂടുതല്‍ സിക്‌സും ഫോറും അടിക്കുകയാണ് ഞാന്‍ ലക്ഷ്യമിടാറുള്ളത്. ടീമിനായി പരമാവധി റണ്‍സടിക്കാനാണ് നോക്കാറ്.'

'സഞ്ജുവും സൂര്യ ഭായിയും പുറത്തായി ഞാന്‍ ക്രീസിലെത്തിയപ്പോള്‍ പന്ത് ശരിയായ ബാറ്റിലേക്ക് വരുന്നില്ലെന്നു നിതീഷ് എന്നോടു പറഞ്ഞു. അതനുസരിച്ചാണ് ഞാന്‍ തുടക്കത്തില്‍ ബാറ്റിങ് ക്രമീകരിച്ചത്.'

'ക്ഷമയോടെ നിന്നു കൂട്ടുകെട്ടുണ്ടാക്കാനായിരുന്നു തുടക്കത്തിലെ പ്ലാന്‍. സിംഗിളില്‍ തുടങ്ങി. പിന്നാലെ റെഡ്ഡി സിക്‌സുകള്‍ തൂക്കി ഗിയര്‍ മാറ്റി.'

'ടി20യില്‍ മാത്രമല്ല, ഞാന്‍ എല്ലാ ഫോര്‍മാറ്റിലും കളിക്കാന്‍ ഇഷടപ്പെടുന്ന ആളാണ്. അവസരം കിട്ടിയാല്‍ മൂന്ന് ഫോര്‍മാറ്റിലും ടീമിനായി കളത്തിലിറങ്ങും'- റിങ്കു വ്യക്തമാക്കി.

ഇന്ത്യക്ക് 41 റണ്‍സിനിടെ 3 വിക്കറ്റ് നഷ്ടമായ ഘട്ടത്തിലാണ് ഇരുവരും ക്രീസില്‍ ഒന്നിച്ചത്. പൂര്‍ണ സ്വാതന്ത്ര്യമാണ് തങ്ങള്‍ക്ക് ഇരുവരും നല്‍കിയതെന്നു റിങ്കു പറയുന്നു. നാലാം വിക്കറ്റില്‍ 49 പന്തില്‍ 108 റണ്‍സാണ് സഖ്യം അടിച്ചെടുത്തത്.

ആദ്യ ടി20യില്‍ റിങ്കുവിനു ബാറ്റിങിനു അവസരം കിട്ടിയിരുന്നില്ല. അതിനു മുന്‍പ് തന്നെ ഇന്ത്യ ജയം ഉറപ്പിച്ചിരുന്നു. രണ്ടാം പോരില്‍ 29 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതം റിങ്കു 53 റണ്‍സെടുത്തു. നതീഷ് 34 പന്തില്‍ 7 സിക്‌സും 4 ഫോറും സഹിതം 74 റണ്‍സെടുത്ത് ടീമിന്റെ ടോപ് സ്‌കോററായി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ക്ഷാമ ബത്ത കൂട്ടി ഉത്തരവിറങ്ങി, തുക ഈ മാസത്തെ ശമ്പളത്തിന് ഒപ്പം; ക്ഷേമ പെന്‍ഷന്‍ ഇത്തവണ 3600 രൂപ വീതം

ഈ പാത്രങ്ങളിൽ തൈര് സൂക്ഷിക്കരുത്, പണികിട്ടും

'കേസ് അന്വേഷണ വിവരങ്ങള്‍ മാധ്യമങ്ങളോട് പങ്കുവെയ്ക്കരുത്'; പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍

'നഷ്ടം നികത്തണം, മുഖം മിനുക്കണം'; ടാറ്റയോട് 10,000 കോടി ആവശ്യപ്പെട്ട് എയര്‍ ഇന്ത്യ

മൂന്നാം നമ്പരില്‍ ഇറങ്ങി, ആരാധകരെ നിരാശരാക്കി സഞ്ജു; ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച, വിഡിയോ

SCROLL FOR NEXT