വിക്കറ്റ് നേട്ടമാഘോഷിക്കുന്ന ഇന്ത്യന്‍ ടീം എക്സ്
Sports

ജയം തേടി ഇന്ത്യയുടെ തന്ത്രം; നിര്‍ണായക ലീഡ്, 5 ബാറ്റിങ് റെക്കോര്‍ഡുകളും!

ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ അതിവേഗം 50, 100, 150, 200, 250 റണ്‍സുകള്‍ അടിച്ചെടുക്കുന്ന ആദ്യ ടീമെന്ന റെക്കോര്‍ഡുകള്‍ ഇന്ത്യക്ക്

Author : സമകാലിക മലയാളം ഡെസ്ക്

കാണ്‍പുര്‍: ബംഗ്ലാദേശിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ജയം പിടിക്കാനുള്ള തന്ത്രങ്ങളുമായി ഇന്ത്യ. ഒന്നാം ഇന്നിങ്‌സില്‍ ബംഗ്ലാദേശിനെ 233 റണ്‍സിനു പുറത്താക്കിയ ഇന്ത്യ ഒന്നാം ഇന്നിങ്‌സ് 9 വിക്കറ്റ് നഷ്ടത്തില്‍ 285 റണ്‍സെന്ന നിലയില്‍ ഡിക്ലയര്‍ ചെയ്തു. 52 റണ്‍സിന്റെ നിര്‍ണായക ലീഡ് ഇന്ത്യ പിടിച്ചെടുത്തു.

രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ ബംഗ്ലാദേശ് നാലാം ദിനം കളി നിര്‍ത്തുമ്പോള്‍ 2 വിക്കറ്റ് നഷ്ടത്തില്‍ 26 റണ്‍സെന്ന നിലയില്‍. ഇന്ത്യയുടെ ലീഡിനൊപ്പമെത്താന്‍ ബംഗ്ലാദേശിനു 26 റണ്‍സ് കൂടി വേണം. ബംഗ്ലാദേശിനു നഷ്ടമായ രണ്ട് വിക്കറ്റുകളും ആര്‍ അശ്വിന്‍ വീഴ്ത്തി.

ടെസ്റ്റിന്റെ ഏറിയ പങ്കും മഴ കൊണ്ടു പോയപ്പോള്‍ നാലാം ദിനത്തില്‍ അതിവേഗം ഇന്ത്യ ഒന്നാം ഇന്നിങ്‌സ് തുടങ്ങി. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തില്‍ പുതിയ റെക്കോര്‍ഡും തീര്‍ത്താണ് ഇന്ത്യ തുടക്കം മുതല്‍ ആക്രമിച്ചത്. അതിവേഗം 50, 100 ടീം ടോട്ടലുകള്‍ പടുത്തുയര്‍ത്തുന്ന ടീമെന്ന റെക്കോര്‍ഡാണ് ഇന്ത്യ സ്വന്തമാക്കിയത്. അതിവേഗം 150, 200, 250 റണ്‍സുകള്‍ നേടുന്ന ടീമെന്ന റെക്കോര്‍ഡും ഇന്ത്യക്ക് സ്വന്തം.

ഒരു ടെസ്റ്റ് പോരാട്ടത്തില്‍ അതിവേഗം 50 റണ്‍സ് നേടുന്ന ടീമായി ഇന്ത്യ മാറി. വെറും 3 ഓവറില്‍ ഇന്ത്യ 51 റണ്‍സിലെത്തി. ഇംഗ്ലണ്ടിന്റെ റെക്കോര്‍ഡാണ് ഇന്ത്യ തകര്‍ത്തത്. ഈ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ ഇംഗ്ലണ്ട് 4.2 ഓവറില്‍ 50 അടിച്ചതിന്റെ റെക്കോര്‍ഡാണ് രണ്ടാമതായത്.

ഇന്ത്യയുടെ സെഞ്ച്വറിയും അതിവേഗം തന്നെ വന്നു. 10.1 ഓവറിലാണ് ഇന്ത്യ ടീം സ്‌കോര്‍ 100 കടത്തിയത്. സ്വന്തം റെക്കോര്‍ഡാണ് ഇന്ത്യ തിരുത്തിയത്. കഴിഞ്ഞ വര്‍ഷം വെസ്റ്റ് ഇന്‍ഡീസിനെതിരെ 12.2 ഓവറില്‍ ഇന്ത്യ 100ല്‍ എത്തിയതാണ് നേരത്തെയുള്ള റെക്കോര്‍ഡ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ക്യാപ്റ്റന്‍ രോഹിത് ശര്‍മ 3 സിക്‌സും 1 ഫോറും സഹിതം 11 പന്തില്‍ 23 റണ്‍സുമായി മടങ്ങിയെങ്കിലും സഹ ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍ മറുഭാഗത്ത് വെടിക്കെട്ട് തുടര്‍ന്നു. അതിനിടെ യശസ്വി അതിവേഗം അര്‍ധ സെഞ്ച്വറിയടിച്ചിരുന്നു. താരം 31 പന്തില്‍ 50 റണ്‍സെടുത്തു. സ്‌കോര്‍ 127ല്‍ നില്‍ക്ക യശസ്വിയേയും ഇന്ത്യക്ക് നഷ്ടമായി. താരം 51 പന്തില്‍ 12 ഫോറും 2 സിക്‌സും സഹിതം 72 റണ്‍സെടുത്തു.

പിന്നീട് എത്തിയവരും റണ്‍റേറ്റ് താഴാതെ നോക്കി. കെഎല്‍ രാഹുല്‍ അര്‍ധ സെഞ്ച്വറി നേടി. താരം 43 പന്തില്‍ 7 ഫോറും 2 സിക്‌സും സഹിതം 68 റണ്‍സ് കണ്ടെത്തി. വിരാട് കോഹ്‌ലി 35 പന്തില്‍ 4 ഫോറും 1 സിക്‌സും സഹിതം 47 റണ്‍സെടുത്തു. ശുഭ്മാന്‍ ഗില്‍ 36 പന്തില്‍ 39 റണ്‍സും കണ്ടെത്തി. ആകാശ് ദീപ് 5 പന്തില്‍ 12 റണ്‍സെടുത്തു.

നേരത്തെ മൊമിനുല്‍ ഹഖ് (107) പുറത്താകാതെ നേടിയ സെഞ്ച്വറിയുടെ ബലത്തിലാണ് ബംഗ്ലാദേശ് സ്‌കോര്‍ 233ല്‍ എത്തിച്ചത്. താരത്തെ കാര്യമായി പിന്തുണയ്ക്കാന്‍ ആരുമുണ്ടായില്ല. 31 റണ്‍സെടുത്ത ക്യാപ്റ്റന്‍ നജ്മുല്‍ ഹുസൈന്‍ ഷാന്റോയാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റൊരാള്‍. മെഹ്ദി ഹസന്‍ മിറാസ് 20 റണ്‍സും കണ്ടെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍