സഞ്ജു സാംസണ്‍, റിയാന്‍ പരാഗ് പിടിഐ
Sports

സഞ്ജു 'റഡാറില്‍', ഹര്‍ഷിത് റാണ അരങ്ങേറും; വൈറ്റ് വാഷിന് ഇന്ത്യ

ഇന്ത്യ- ബംഗ്ലാദേശ് അവസാന ടി20 ഇന്ന്

Author : സമകാലിക മലയാളം ഡെസ്ക്

ഹൈദരാബാദ്: ഇന്ത്യ- ബംഗ്ലാദേശ് മൂന്നാം ടി20 ഇന്ന്. പരമ്പരയിലെ അവസാന മത്സരവും ജയിച്ച് വൈറ്റ് വാഷാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. നിലവില്‍ 2-0ത്തിനു പരമ്പര നേടി ഇന്ത്യ സെയ്ഫ് സോണിലാണ്. സമ്പൂര്‍ണ പരാജയം ഒഴിവാക്കുകയാണ് ബംഗ്ലാദേശ് ലക്ഷ്യമിടുന്നത്.

ഓപ്പണറായി ആദ്യ ടി20യില്‍ തിളങ്ങിയ മലയാളി താരം സഞ്ജു സാംസണ്‍ രണ്ടാം പോരാട്ടത്തില്‍ പുറത്തായത് വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. ആരാധകര്‍ താരത്തിനെതിരെ രംഗത്തെത്തിയത് ശ്രദ്ധേയമായി. ഇന്ന് മലയാളി താരത്തെ സംബന്ധിച്ചു നിര്‍ണായക മത്സരമാണ്.

പരമ്പര ഉറപ്പിച്ചതിനാല്‍ ടീമില്‍ മാറ്റം വന്നേക്കും. ഹര്‍ഷിത് റാണ ഇന്ന് ടി20യില്‍ അരങ്ങേറിയേക്കും. രവി ബിഷ്‌ണോയ്ക്കും അവസരം ലഭിച്ചേക്കും.

ഇന്ത്യ സാധ്യതാ ഇലവന്‍: സൂര്യകുമാര്‍ (ക്യാപ്റ്റന്‍), സഞ്ജു സാംസണ്‍, അഭിഷേക് ശര്‍മ, നിതീഷ് കുമാര്‍, ഹര്‍ദിക് പാണ്ഡ്യ, റിയാന്‍ പരാഗ്, റിങ്കു സിങ്, ഹര്‍ഷിത് റാണ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, രവി ബിഷ്‌ണോയ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT