വാഷിങ്ടണ്‍ സുന്ദര്‍ 
Sports

9 വിക്കറ്റുകള്‍ വീണു; ഇന്ത്യ ഫോളോ ഓണ്‍ ഭീഷണിയില്‍ 

ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു

Author : സമകാലിക മലയാളം ഡെസ്ക്


ചെന്നൈ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഫോളോഓണ്‍ ഒഴിവാക്കാന്‍ ഇന്ത്യ പൊരുതുന്നു. ഒന്‍പത് വിക്കറ്റ് നഷ്ടത്തില്‍ എട്ടിന് 323 എന്ന നിലയിലാണ് ഇന്ത്യ.ഫോളോ ഓണ്‍ ഒഴിവാക്കാനായി ഇന്ത്യക്ക് 56 റണ്‍സുകൂടി വേണം.  70 റണ്‍സുമായി വാഷിങ് ടണ്‍ സുന്ദറും റണ്‍സ് ഒന്നും എടുക്കാതെ ബുമ്രയുമാണ് ക്രീസില്‍. എതിരാളികള്‍ അനായാസം രണ്ടുദിവസത്തിലേറെ ബാറ്റുചെയ്ത പിച്ചില്‍ ഇന്ത്യയുടെ പരിചയസമ്പന്നര്‍ക്ക് അടിതെറ്റുകയായിരുന്നു. 

മൂന്നാം ദിനം കളിയവസാനിക്കുമ്പോള്‍ ഇന്ത്യ ആറിന് 257 റണ്‍സെന്ന നിലയിലായിരുന്നു. അശ്വിന്റെയും നദീമിന്റെയും ഇഷാന്ത് ശര്‍മ്മയുടെയും വിക്കറ്റുകളാണ് നഷ്ടമായത്. 256 റണ്‍സ് പുറകിലാണിപ്പോള്‍ ടീം. ഒന്നാം ഇന്നിങ്‌സില്‍ 379 റണ്‍സിലെത്തിയില്ലെങ്കില്‍ ഇംഗ്ലണ്ടിന് ഇന്ത്യയെ വീണ്ടും ബാറ്റുചെയ്യിക്കാം.

നേരത്തെ 73 റണ്‍സ് ചേര്‍ക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായ ഇന്ത്യയെ അഞ്ചാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന ചേതേശ്വര്‍ പൂജാര  റിഷഭ് പന്ത് സഖ്യമാണ് മത്സരത്തിലേക്ക് തിരികെ കൊണ്ടുവന്നത്. 119 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്.143 പന്തുകള്‍ നേരിട്ട് 11 ബൗണ്ടറികളടക്കം 73 റണ്‍സെടുത്ത പൂജാരയെ പുറത്താക്കി ഡൊമിനിക് ബെസ്സാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 

സെഞ്ചുറിക്ക് ഒന്‍പത് റണ്‍സ് കൂടിവേണ്ടിയിരുന്ന റിഷഭ് പന്തിനെ ബെസ്സ് മടക്കി. 88 പന്തില്‍ നിന്ന് അഞ്ചു സിക്‌സും ഒമ്പത് ഫോറുമടക്കം 91 റണ്‍സായിരുന്നു പന്തിന്റെ സമ്പാദ്യം. നേരത്തെ സ്‌കോര്‍ ബോര്‍ഡില്‍ 44 റണ്‍സ് ചേര്‍ക്കുന്നതിനിടെ ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും (6), ശുഭ്മാന്‍ ഗില്ലും (29) പുറത്തായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ജർമനിയിൽ അപ്പാർട്ട്മെന്റിന് തീയിട്ടെന്ന് സംശയം; മൂന്ന് മലയാളികൾ മരിച്ചു, ഒരാൾ അറസ്റ്റിൽ

നെടുമ്പാശേരി അപകടം: സുഹൈലിന് മദ്യം നല്‍കിയ ബാറുകളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു; പ്രായപരിധി ലംഘിച്ച് മദ്യപിച്ചതിനും കേസ്

ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഒക്ടോബര്‍ മാസത്തെ ഭണ്ഡാര വരവ് 6.01 കോടിരൂപ; 1കിലോ 749ഗ്രാം സ്വര്‍ണം

പയ്യന്നൂരിൽ വീട്ടിൽ തീപിടിത്തം; ടിവിയും ഫ്രിഡ്ജും ഉൾപ്പെടെയുള്ള ഉപകരണങ്ങൾ കത്തിനശിച്ചു

800 സ്‌ക്രീന്‍, 4000ലധികം ഷോ; രജനിക്കൊപ്പം ഇളക്കി മറിക്കാന്‍ ലാലേട്ടനും; റെക്കോര്‍ഡ് റിലീസായി ജയിലര്‍ 2 നാളെ